Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightട്രെയിനി​െൻറ മുമ്പിൽ...

ട്രെയിനി​െൻറ മുമ്പിൽ ചാടി ഡോക്​ടറുടെ ആത്​മഹത്യ ശ്രമം video

text_fields
bookmark_border
ട്രെയിനി​െൻറ മുമ്പിൽ ചാടി ഡോക്​ടറുടെ ആത്​മഹത്യ ശ്രമം video
cancel

ന്യൂഡൽഹി: ഒാടിക്കൊണ്ടിരുന്ന ട്രെയി​നി​​െൻറ മുമ്പിൽ ചാടി ആത്​മഹത്യ ശ്രമം നടത്തിയ യുവതി​ പരിക്കുകളോടെ ആശുപത്രിയിൽ​. ഡൽഹിയിൽ സ്വകാര്യ ഇൻഷുറൻസ്​ കമ്പനിയിൽ ജോലി​ ​ചെയ്യുന്ന 27കാരിയായ ഡോക്​ടറാണ്​ ആത്​മത്യ ശ്രമം നടത്തിയത്. ഡൽഹിയിലെ ഗുഡ്​ഗാവിലെ ഗുരു ദ്രോണാചാര്യ മെട്രോ സ്​റ്റേഷനിൽ ഇന്ന്​ രാവിലെ എട്ട്​ മണിക്കായിരുന്നു സംഭവം​.

റെയിൽവെ പ്ലാറ്റ്ഫോമി​ൽ നിൽക്കുകയായിരുന്ന യുവതി സ്​റ്റേഷനിലെത്തിയ ട്രെയിനിന്​ മുന്നിലേക്ക്​ പൊടുന്നനെ എടുത്ത്​ ചാടുകയായിരുന്നു. സംഭവത്തി​​െൻറ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞു.

തുടർന്ന്​ പരിക്കുകളോടെ ആശുപത്രിയിലെത്തിച്ച യുവതി അപകട നില തരണം ചെയ്​തതായി ഉദ്യോഗസ്​ഥർ അറിയിച്ചു. ആത്​മഹത്യ ​ശ്രമം നടത്താനുണ്ടായ കാരണ​ത്തെ കുറിച്ച്​ യുവതിയിൽ നിന്ന്​ മൊഴിയെടുക്കാൻ കാത്തിരിക്കുകയാണെന്നും മൊഴി നൽകാവുന്ന അവസ്​ഥയിലല്ല ഇപ്പോൾ യുവതിയെന്നും പൊലീസ്​ പറഞ്ഞു. അതേസമയം യുവതി ആത്​മഹത്യ ശ്രമം നടത്തിയിട്ടില്ലെന്നാണ്​ അധികൃതർ പറയുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicide attempt
News Summary - 27-yr-old Delhi doctor survives
Next Story