Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരണ്ടു തരത്തിലുള്ള 500...

രണ്ടു തരത്തിലുള്ള 500 നോട്ട്​; നൂറ്റാണ്ടിലെ ഏറ്റവും വലിയ അഴിമതിയെന്ന്​ കപിൽ സിബൽ

text_fields
bookmark_border
രണ്ടു തരത്തിലുള്ള 500 നോട്ട്​; നൂറ്റാണ്ടിലെ ഏറ്റവും വലിയ അഴിമതിയെന്ന്​ കപിൽ സിബൽ
cancel

ന്യൂഡൽഹി: നോട്ട്​ പിൻവലിക്കലിനെ തുടർന്ന്​ റിസർവ്​ ബാങ്ക്​ പുറത്തിറക്കിയത്​ രണ്ടു തരത്തിലുള്ള 500 രൂപാ നോട്ടുകളെന്ന്​ കോൺഗ്രസ്​ നേതാവ്​ കപിൽ സിബൽ. ഇൗ നൂറ്റാണ്ടിൽ നടന്ന ഏറ്റവും വലിയ അഴിമതിയാണ്​ ബി.ജെ.പി സർക്കാറി​​െൻറ നോട്ട്​ നിരോധനം. രണ്ടു വലുപ്പത്തിലും ഡിസൈനിലുമുള്ള 500 രൂപ നോട്ടുകളാണ്​ റിസർവ്​ ബാങ്ക്​ പുറത്തുവിട്ടിരിക്കുന്നത്​. ഇത്​ എങ്ങനെയാണ്​ സംഭവിച്ചതെന്നും രാജ്യസഭയിൽ കപിൽ സിബൽ ചോദിച്ചു. രണ്ടു തരത്തിലുള്ള 500​​െൻറ നോട്ടുകൾ ഉയർത്തി കാണിച്ച സിബൽ,  എന്തുകൊണ്ടാണ്​ സർക്കാർ നോട്ട്​ നിരോധനം നടപ്പാക്കിയതെന്നത്​  വ്യക്തമായതെന്നും തുറന്നടിച്ചു.

യു.പി.എ സർക്കാർ രണ്ടു തരത്തിലുളള നോട്ടുകൾ അച്ചടിച്ചിട്ടില്ലെന്ന്​ കോൺഗ്രസ്​ നേതാവ്​ ഗുലാം നബി ആസാദ്​ പ്രതികരിച്ചു. ഒന്ന്​  പാർട്ടിക്കും മറ്റൊന്ന്​ സർക്കാരിനും എന്ന രീതിയിലാണ്​ എൻ.ഡി.എ രണ്ടു തരത്തിലുള്ള നോട്ടുകൾ പുറത്തിറക്കിയിരിക്കുന്നത്​.  ഇത്തരത്തിൽ 500​​െൻറയും 2000 രൂപയുടെ നോട്ടുകൾ രണ്ടു ഡിസൈനിൽ പുറത്തിറക്കിയിട്ടുണ്ടെന്നും ഗുലാംനബി ആസാദ്​ രാജ്യസഭയിൽ ആരോപിച്ചു.

എന്നാൽ നിരുത്തരവാദിത്വപരവും അടിസ്ഥാനരഹിതവുമായ വാദങ്ങളിലൂടെ കോൺഗ്രസ്​ അംഗങ്ങൾ സഭയിൽ ബഹളമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന്​ ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി മറുപടി നൽകി. ഏതെങ്കിലും ഒരു പേപ്പർ വീശികാണിച്ച്​ ആരോപണമുന്നയിക്കുന്നതിൽ കഴമ്പില്ല. കറൻസി​െയ കുറിച്ച്​ നിരുത്തരവാദ പരാമർശങ്ങൾ നടത്തി സീറോ അവർ ദുരുപയോഗം ചെയ്യുകയാ​െണന്നും ജെയ്​റ്റ്​ലി ആരോപിച്ചു.
സിബൽ ഉയർത്തി കാണിച്ച നോട്ടുകളുടെ ഉറവിടം അദ്ദേഹം വ്യക്തമാക്കണമെന്ന്​ കേന്ദ്രമന്ത്രി മുക്താർ അബ്ബാസ്​ നഖ്​വി ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressarun jaitleykapil sibalmalayalam newsScam Of Century്​
News Summary - 2 Types Of Rs. 500 Notes? Congress Alleges 'Biggest Scam Of Century'
Next Story