You are here

ഹൈദരാബാദിൽ 17 കാരിയെ ഉറ്റ സുഹൃത്ത്​ കൊലപ്പെടുത്തി; ശേഷം വീട്ടുകാരോടൊപ്പം പെൺകുട്ടിയെ തിരഞ്ഞു

13:40 PM
13/09/2017
Chandni Killed by Friend

ഹൈദരാബാദ്​: ആ​​ന്ധ്രപ്രദേശി​െല ​ൈഹദരാബാദിൽ 17കാരി കൊല്ല​െപ്പട്ട സംഭവത്തിൽ ഉറ്റ സുഹൃത്ത്​ അറസ്​റ്റിൽ. ശനിയാഴ്​ച വൈകീ​േട്ടാടെ ചന്ദ്​നി എന്ന പെൺകുട്ടിയെ കാണാതായിരുന്നു. ചൊവ്വാഴ്​ച രാവിലെ സിറ്റിയു​െട പ്രാന്ത പ്രദേശത്തു നിന്നാണ്​​ പെൺകുട്ടിയു​െട മൃതദേഹം കണ്ടെത്തിയത്​. 

പെൺകുട്ടി​െയ കാണാതായപ്പോൾ തിരയാൻ കൂടിയ ആളാണ്​ അറസ്​റ്റിലായ സുഹൃത്തെന്ന്​ പൊലീസ്​ പറഞ്ഞു. ചാന്ദ്​നിയും 17കാരനായ പ്രതിയും ഉറ്റ സുഹൃത്തുക്കളും സഹപാഠികളുമാണ്​. 2015 മുതൽ ഇരുവരും പ്രണയത്തിലായിരുന്നുന്നെന്നും പൊലീസ്​ പറയുന്നു.  എന്നാൽ കഴിഞ്ഞ ആറു മാസമായി ഇൗ ബന്ധം അവസാനിപ്പിക്കാൻ ആൺകുട്ടി ശ്രമിക്കുന്നു. 

പ​േക്ഷ, ചാന്ദ്​നി നിരന്തരം ഫോൺ ​െചയ്യുകയും സന്ദേശങ്ങളയക്കുകയും ചെയ്യുന്നത്​​ പ്രതിയെ ശല്യപ്പെടുത്തി. തുടർന്ന്​ ശനിയാഴ്​ച വൈകുന്നേരം ​െപൺകുട്ടിയോട്​ കാണണമെന്ന്​ പ്രതി ആവശ്യപ്പെട്ടു. അവളെ ആളൊഴിഞ്ഞ  കുന്നിൻപുറത്തേക്ക്​ കൂട്ടിക്കൊണ്ടുപോയി. വാക്കു തർക്കങ്ങൾക്കൊടുവിൽ അവളു​െട തലക്കടിച്ച ശേഷം പത്തടി താഴ്​ചയിലുള്ള പാറ​െക്കട്ടിലേക്ക്​  തള്ളിയിടുകയായിരുന്നെന്ന്​ പ്രതി പൊലീസിനോട്​ സമ്മതിച്ചു. മണിക്കൂറുകൾക്ക്​ ശേഷം ചാന്ദ്​നിയുടെ സഹോദരി പ്രതി​െയ വിളിച്ച്​ പെൺകുട്ടി കൂടെയുണ്ടോ എന്ന്​ അന്വേഷിച്ചു. ഇല്ലെന്ന്​ പറഞ്ഞ പ്രതി ചാന്ദ്​നിയു​െട വീട്ടി​െലത്തി അവളെ തിരയാൻ വീട്ടുകാ​െര സഹായിക്കുകയും ചെയ്​വൈന്നും പൊലീസ്​ പറയുന്നു. 

വൈകീട്ട്​ അഞ്ചരക്കാണ്​ പെൺകുട്ടി​െയ കാണാതായത്​. എട്ടരയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്നാണ്​ വീട്ടുകാർ അന്വേഷണം തുടങ്ങിയത്​. സുഹൃത്തുക്കളെ എല്ലാം വിളിച്ചന്വേഷിച്ചിരുന്നു. അതിനു ശേഷം പൊലീസിൽ പരാതി നൽകി. എല്ലാത്തിനും സഹായിയായി പ്രതിയും വീട്ടുകാരോ​െടാപ്പമുണ്ടായിരുന്നു. 

ആദ്യം ബ്ലൂ​െവയിഗൈയിം കളിച്ചതാണെന്ന്​ പൊലീസ്​ സംശയി​െച്ചങ്കിലും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ്​ ചാന്ദ്നി ആൺകുട്ടിയുടെ കൂടെയാണ്​ പോയതെന്ന്​ ക​െണ്ടത്തിയത്​. തുടർന്ന്​ നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. 

എന്നാൽ പ്രതിയുമായി പെൺകുട്ടി പ്രണയത്തിലായിരുന്നെന്ന വിവരം അറിയില്ലെന്ന്​ വീട്ടുകാർ പറഞ്ഞു. ചാന്ദ്​നിയു​െട ധാരാളം സുഹൃത്തുക്കൾ വീട്ടൽ വരാറുണ്ട്​. അവരേതാടൊപ്പവും അല്ലാതെയും ധാരാളം തവണ പ്രതി വീട്ടിൽ വന്നിട്ടു​െണ്ടന്നും രക്ഷിതാക്കൾ അറിയിച്ചു. 
 

COMMENTS