Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്തിൽ രണ്ട്​...

ഗുജറാത്തിൽ രണ്ട്​ പ​േട്ടൽ നേതാക്കൾ ബി.ജെ.പിയിലേക്ക്​

text_fields
bookmark_border
Modi in Gujarath
cancel

അഹമ്മദാബാദ്​: ഗുജറാത്തിലെ പ​േട്ടൽ വിഭാഗങ്ങൾക്കിടയിൽ ബി.ജെ.പിക്ക്​ നഷ്​ടമായ അടിത്തറ തിരിച്ചു പിടിക്കാൻ വഴി​െയാരുക്കി രണ്ടു പ്രധാന പ​​േട്ടൽ നേതാക്കൾ ബി.ജെ.പിയിലേക്ക്​. ഹാർദിക്​ പ​േട്ടലി​​െൻറ നേതൃത്വത്തിൽ 2015ൽ ആരംഭിച്ച സംവരണ പ്രക്ഷോഭം ബി.ജെ.പിയുടെ പ്രതിഛായക്ക്​ മങ്ങലേൽപ്പിച്ചിരിക്കുകയായിരുന്നു. അതിനിടെയാണ്​ തെരഞ്ഞെടുപ്പ്​ അടുത്ത വേളയിൽ പ്ര​േക്ഷാഭത്തി​​െൻറ നേതൃ നിരയിലുണ്ടായിരുന്ന രണ്ട്​ നേതാക്കൾ ബി.ജെ.പിയിലേക്ക്​ കൂറുമാറിയിരിക്കുന്നത്​. യുവ നേതാക്കളായ വരുൺ പ​േട്ടലും രേഷ്​മ പ​േട്ടലുമാണ്​ ബി.​ജെ.പിയിൽ ചേരുന്നത്​. പ​േട്ടല സമുദായംഗങ്ങൾ ബി.​ജെ.പിയോടൊപ്പം നിൽക്കണമെന്നും ഇരുവരും ആവശ്യ​പ്പെട്ടു. 

പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു മാസത്തിനിടെ അഞ്ചാം തവണയും സംസ്​ഥാനം സന്ദർശിക്കാനിരിക്കെയാണ്​ രണ്ടു നേതാക്കളുടെ കൂറുമാറ്റം. ഹാർദിക്​ പ​േട്ടലിനെയും അൽപേഷ്​ താക്കൂറി​െനയും ജിഗ്​നേഷ്​ മേവാനി​െയയും കോൺഗ്രസിൽ ചേരാൻ രാഹുൽ ഗാന്ധി ക്ഷണിച്ചതിനു പിറകെയാണ്​ വരുണും രേഷ്​മയും ബി.ജെ.പിയിൽ ചേരുന്നതായി പ്രഖ്യാപിച്ചത്​. മറ്റു പിന്നാക്ക വിഭാഗങ്ങളുടെ നേതാവ്​ അൽപേഷ്​ താക്കൂർ രാഹുൽ ഗാന്ധിയുടെ ക്ഷണം സ്വീകരിച്ചു. എന്നാൽ ജിഗ്​നേഷ്​  ഇതുവരെ പ്രതികരിച്ചിട്ടില്ല. 

ചില കാലുകൾ ഒടിഞ്ഞാലും പഴുതാര മുന്നോട്ടു പോകുമെന്നാണ്​ വരുണി​​െൻറയും രേഷ്​മയുടെയും ബി.ജെ.പി പ്രവേശനത്തെ കുറിച്ച്​ ഹാർദിക്​ പ​േട്ടൽ പ്രതികരിച്ചത്​. പ​േട്ടൽ വിഭാഗങ്ങൾക്കു വേണ്ടിയുള്ള പോരാട്ടം താൻ തുടരുമെന്നും ഹാർദിക്​ ട്വിറ്ററിൽ കുറിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hardik patelgujaratmalayalam newsPatelBJPBJPRahul Gandhi
News Summary - ​Two Patel Leaders To BJP in Gujarat -India News
Next Story