Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസഞ്ചാരികളെ മാടി...

സഞ്ചാരികളെ മാടി വിളിച്ച് രാഷ്​ട്രപതി ഭവൻ

text_fields
bookmark_border
RashtrapathyBhavan
cancel

ന്യൂഡൽഹി: പൊതുജനങ്ങൾക്ക്​ ഇനി മുതൽ ആഴ്​ചയിൽ നാലു ദിവസം രാഷ്​ട്രപതിഭവൻ സന്ദർശിക്കാം. വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാഷ്​ട്രപതിഭവൻ സഞ്ചാരികൾക്കായി തുറന്നു കൊടുക്കും. ഇന്നു മുതൽ​ പുതിയ രീതി നിലവിൽ വരുമെന്ന്​ അധികൃതർ വാർത്താ കുറിപ്പിൽ അറിയിച്ചു​. 

ഇൗ നാലു ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ നാലുവരെയുള്ള സമയത്ത്​ എപ്പോൾ വേണമെ​െങ്കിലും സഞ്ചാരികൾക്ക്​ രാഷ്​ട്രപതിഭവൻ സന്ദർശിക്കാം. അതേസമയം, മുൻകൂർ ബുക്കിങ്​ അനിവാര്യമാണ്​. എന്നാൽ, അംഗീകൃത ഒഴിവു ദിനങ്ങളിൽ സന്ദർശനം ഉണ്ടാകില്ല. ഒരാൾക്ക്​ 50 രൂപയാണ്​ സന്ദർശന ഫീസ്​. എട്ടു വയസിനു താഴെയുള്ള കുട്ടികൾക്ക്​ ടിക്കറ്റ്​ ആവശ്യമില്ല. 

രാഷ്​ട്രപതി ഭവൻ സന്ദർശിക്കാൻ ഇന്ത്യക്കാർ ഫോ​േട്ടാ പതിപ്പിച്ച നിയമാനുസൃത തിരിച്ചറിയൽ കാർഡ്​ ഹാജരാക്കണം. വിദേശികളാണെങ്കിൽ സന്ദർശന സമയത്ത്​ പാസ്​പോർട്ട്​ നിർബന്ധമാണ്​. rashtrapatisachivalaya.gov.in/rbtour എന്ന വെബ്​സൈറ്റ് വഴി ബുക്കിങ്​ നടത്താം. ഒാൺലൈൻ ബുക്കിങ്​ ചെയ്യാത്തവർക്ക്​ സന്ദർശനാനുമതിയുണ്ടാകില്ല. രാജ്​പഥി​െല രണ്ടാം നമ്പർ ഗേറ്റിലൂടെയും ഹുക്​മി മായ്​ മാർഗിലെ 37ാം നമ്പർ ഗേറ്റിലൂടെയും ചർച്ച റോഡിലെ 38ാം മ്പർ ഗേറ്റിലൂടെയും മാത്രമേ പ്രവേശനവും പുറത്തിറങ്ങലും അനുവദിക്കൂ. 

രാഷ്​ട്രപതി ഭവ​നിലെ ഫോർകോർട്ട്​, പ്രധാന മുറികൾ, ഒൗദ്യോഗിക ഹാൾ, അശോക്​ ഹാൾ, ദർബാർ ഹാൾ, ലൈബ്രറി, നോർത്ത്​ ഡ്രോയിങ്​ റൂം, ലോങ്​ ​ഡ്രോയിങ്​ റൂം, നവചര തുടങ്ങിയവയാണ്​ പ്രധാന കെട്ടിടത്തിൽ കാണാനുള്ളത്​. രാഷ്​ട്രപതി ഭവനെ മൂന്ന്​ സർക്യൂട്ടുകളായി വേർതിരിച്ചിട്ടുണ്ട്​. സർക്യൂട്ട്​ ഒന്ന്​ വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ്​ തുറക്കുക. സർക്യൂട്ട്​ രണ്ട്​ തിങ്കൾ ഒഴികെ എല്ലാ ദിവസവും തുറക്കും. സർക്യൂട്ട്​ മൂന്ന്​ ആഗസ്​റ്റ്​ മുതൽ മാർച്ച്​ വരെ മാസങ്ങളിലെ വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ്​ തുറക്കുക. 

കൂടുതൽ വിവരങ്ങൾ അറിയാൻ 011- 23013287, 23015321 Extn. 4662; Fax No. 011- 23015246 ഇൗ നമ്പറിൽ ബന്ധപ്പെടുകയോ reception-officer@rb.nic.in എന്ന വിലാസത്തിൽ ഇ മെയിൽ അയക്കുകയോ ചെയ്യാം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:touristrashtrapati bhavanmalayalam newsRashtrapati Bhavan opens to public
News Summary - ​People Can visit Rashtrapathy Bhavan for Four days in a Week - India News
Next Story