Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്ത്​​:...

ഗുജറാത്ത്​​: കേശുഭായിക്ക്​ ശേഷം ശക്​തനായ പ​േട്ടൽ നേതാവായി ഹാർദിക്​

text_fields
bookmark_border
hardik-patel
cancel

ന്യൂഡൽഹി: ഗുജറാത്ത്​​ തെരഞ്ഞെടുപ്പി​​​​​െൻറ ഫലം പുറത്തുവരു​േമ്പാൾ നിർണായകമായ രാഷ്​ട്രീയവിജയം നേടിയത്​​​ ഹാർദിക്​ പ​േട്ടലും പാട്ടീദാർ ആ​ന്തോളൻ സമിതയുമാണ്​. തെരഞ്ഞെടുപ്പ്​ പ്രചാരണഘട്ടത്തിൽ തന്നെ വൻ ജനക്കൂട്ടം പ​േട്ടലി​​​​​െൻറ റാലികളിലേക്ക്​ ഒഴുകിയെത്തിയിരുന്നു. രാജ്​കോട്ട്​ മണ്ഡലത്തിൽ ഗുജറാത്ത്​ മുഖ്യമന്ത്രി വിജയ്​ രൂപാനിയെ വിറപ്പിക്കാനും പ​േട്ടലിനും കൂട്ടർക്കും സാധിച്ചിട്ടുണ്ട്​.

തെരഞ്ഞെടുപ്പ്​ പ്രഖ്യാപിക്കു​േമ്പാൾ 150ലേറെ സീറ്റുകൾ നേടി അധികാരത്തിലെത്താമെന്നായിരുന്നു ബി.ജെ.പിയുടെ കണക്കുകൂട്ടൽ. അനായാസമായ വിജയം പലപ്പോഴും ബി.ജെ.പി സ്വപ്​നം കാണുകയും ചെയ്​തിരുന്നു. എന്നാൽ, അതിൽ നിന്ന്​ മാറി ഒരു ഘട്ടത്തിൽ ഇഞ്ചോടിച്ച്​ പോരാട്ടത്തിലേക്ക്​ കാര്യങ്ങളെ എത്തിച്ചതിൽ ഹാർദിക്​ പ​േട്ടലിനും പാട്ടീദാർ സമിതിക്കും നിർണായക പങ്കുണ്ട്​. സൗരാഷ്​ട്ര, കച്ച്​ തുടങ്ങിയ മേഖലകളിലെ കോൺഗ്രസി​​​​​െൻറ മുന്നേറ്റത്തിൽ നിർണായക ശക്​തിയായത്​ ഹാർദിക്​ പ​േട്ടലായിരുന്നു. 

ഗുജറാത്ത്​ മുൻ മുഖ്യമന്ത്രി കേശുഭായ്​ പ​േട്ടലി​ന്​ ശേഷം ശക്​തനായ പാട്ടീദാർ നേതാവുകയാണ്​ ഹാർദിക്​ പ​േട്ടൽ. തെരഞ്ഞെടുപ്പിന്​ മുമ്പ്​ സമുദായത്തിൽ പ്രമുഖനായ നരേഷ്​ പ​േട്ടലുമായുള്ള കൂടികാഴ്​ച ഹാർദിക്കി​​​​​െൻറ രാഷ്​ട്രീയ വിജയങ്ങളിലൊന്നാണ്​. നരേഷ്​ പ​േട്ടലി​​​​​െൻറയും അദ്ദേഹത്തി​​​​​െൻറ സംഘടനയുടെയും പിന്തുണ ഉറപ്പാക്കാൻ കഴിഞ്ഞത്​ തെരഞ്ഞെടുപ്പിൽ പ​േട്ടൽ സമുദായത്തിന്​ നിർണായകമായി. ഹാർദിക്​ പ​േട്ടലി​​​​​െൻറ ഭീഷണിയെ നേരിടാൻ പ​േട്ടൽ സമുദായത്തിൽ ഭിന്നിപ്പുണ്ടാക്കുക എന്ന തന്ത്രമാണ്​ ബി.ജെ.പി പയറ്റിയത്​.

എന്നാൽ ഇക്കാര്യത്തിൽ ബി.ജെ.പിക്ക്​ പൂർണമായും വിജയിക്കാൻ സാധിച്ചിട്ടില്ലെന്നത്​ തെളിയുക്കന്നതാണ്​ തെരഞ്ഞെടുപ്പ്​ ഫലം. ഹാർദിക്​ പ​േട്ടലി​​​​​െൻറ ലൈംഗിക ദൃശ്യങ്ങളെന്ന്​ ആരോപിച്ച്​ ചില സി.ഡികൾ ബി.ജെ.പി പ്രചരിപ്പിക്കുകയും ചെയ്​തിരുന്നു. എന്നാൽ ഇതിനൊന്നും ഹാർദിക്കി​​​​​െൻറയും കൂട്ടരുടെയും മുന്നേറ്റത്തെ തടുക്കാൻ സാധിച്ചില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsHardik patel. Gujarat electionPatel samithi
News Summary - ​Despite Congress Loss, Hardik Patel Emerges as Strongest Patidar Leader after Keshubhai-
Next Story