12:30:26
21 Aug 2014
Thursday
Facebook
Google Plus
Twitter
Rssfeed

പരീക്ഷാജോലിയില്‍ നിസ്സഹകരിക്കുന്ന അധ്യാപകര്‍ക്കെതിരെ പിഴ ഈടാക്കും

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ പരീക്ഷാ ജോലികളില്‍ നിസ്സഹകരിക്കുന്ന അധ്യാപകര്‍ക്കെതിരെ പിഴ ശിക്ഷ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. പരീക്ഷാ ജോലികള്‍ ബഹിഷ്കരിക്കുകയും അലക്ഷ്യമായി ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്തുന്നതും ഒരു വിഭാഗം അധ്യാപകര്‍ പതിവാക്കിയതോടെയാണ് സിന്‍ഡിക്കേറ്റിന്‍െറ ഇടപെടല്‍.
ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തില്‍ ക്രമക്കേട് നടത്തുന്നവരില്‍നിന്ന് 2500 രൂപ പിഴയീടാക്കും. ആദ്യ ഘട്ടത്തില്‍ അധ്യാപകര്‍ക്ക് മെമ്മോ നല്‍കും. ശമ്പളം തടഞ്ഞുവെക്കാന്‍ സര്‍ക്കാറില്‍ ശിപാര്‍ശ ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികളാണ് കൈക്കൊള്ളുക.
ഉത്തരക്കടലാസ് മൂല്യനിര്‍ണയം വൈകിക്കുക, പരീക്ഷാജോലികളെ അലസതയോടെ കാണുക, മൂല്യനിര്‍ണയ ക്യാമ്പുകളില്‍നിന്ന് വിട്ടുനില്‍ക്കുക തുടങ്ങി നിരവധി പരാതികളാണ് കോളജ് അധ്യാപകരില്‍നിന്നുണ്ടാവുന്നത്. മൂല്യനിര്‍ണയം തങ്ങളുടെ ജോലിയല്ലെന്ന് വാദിച്ച് ഉത്തരക്കടലാസ് പരീക്ഷാഭവന് തിരിച്ചയച്ച സംഭവവും അടുത്തിടെ ഉണ്ടായി. അധ്യാപനത്തിന്‍െറ ഭാഗമാണ് മൂല്യനിര്‍ണയമെന്ന യു.ജി.സി നിബന്ധന നടപ്പാക്കുകയാണ് അച്ചടക്ക നടപടിയിലൂടെ സിന്‍ഡിക്കേറ്റ് ഉദ്ദേശിക്കുന്നത്.
അതേസമയം, കോണ്‍ഗ്രസ്- മുസ്ലിം ലീഗ് അധ്യാപക സംഘടനാ പ്രതിനിധികള്‍ കൂടിയായ സിന്‍ഡിക്കേറ്റംഗങ്ങള്‍ കെ.എ. സിറാജ്, ഡോ. കെ. സൈനുല്‍ അബിദ് എന്നിവര്‍ തീരുമാനത്തെ എതിര്‍ത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com