12:30:26
02 Oct 2014
Thursday
Facebook
Google Plus
Twitter
Rssfeed

അന്തര്‍ സംസ്ഥാന മോഷ്ടാവ് അറസ്റ്റില്‍

അന്തര്‍ സംസ്ഥാന മോഷ്ടാവ്  അറസ്റ്റില്‍

നിലമ്പൂര്‍: കേരളത്തിലും തമിഴ്നാട്ടിലും നിരവധി മോഷണകേസുകളില്‍ പ്രതിയായ തമിഴ്നാട് സ്വദേശി നിലമ്പൂര്‍ പൊലീസിന്‍െറ പിടിയില്‍. ഗൂഡല്ലൂര്‍ പാടംതുറൈ ആലംവയല്‍ കാവതിവയല്‍ ഉള്ളാട്പറമ്പില്‍ മുഹമ്മദ്ഷാഫിയാണ് (24) മോഷ്ടിച്ച ജീപ്പുമായി അറസ്റ്റിലായത്. മോഷണക്കേസില്‍ മഞ്ചേരി സബ്ജയിലിലായിരുന്ന ഇയാള്‍ 2012 ഡിസംബറിലാണ് ജാമ്യത്തിലിറങ്ങിയത്. തുടര്‍ന്ന് മോഷണപരമ്പര നടത്തുകയായിരുന്നു.
ബുധനാഴ്ചയാണ് വഴിക്കടവ് ടൗണില്‍ സര്‍വീസ് നടത്തുന്ന പറമ്പില്‍പീടിക ഷംസുദ്ദീന്‍െറ ടാക്സി ജീപ്പ് ഇയാള്‍ മോഷ്ടിച്ചത്. ഈ ജീപ്പുമായാണ് പിടിയിലായത്. ജൂലൈ അഞ്ചിന് എടക്കര പുതിയ ബസ്സ്റ്റാന്‍ഡിന് സമീപത്തെ പലചരക്ക് കട, മൊബൈല്‍ഷോപ്പ് എന്നിവിടങ്ങളില്‍നിന്നായി പണവും മൊബൈല്‍ഫോണുകളും കവര്‍ന്നു. ചന്തക്കുന്നിലെ വീട്ടില്‍ നിന്നും കീര്‍ത്തിപ്പടിയിലെ വീട്ടില്‍ നിന്നും മോഷ്ടിച്ച ബൈക്കുകള്‍ മുപ്പിനി, വഴിക്കടവ് എന്നിവിടങ്ങളില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. ജൂലൈ ആറിന് രാത്രി നിലമ്പൂര്‍ ടൗണിലെ സ്വകാര്യ കോളജിന്‍െറ ഓഫിസ് മുറി കുത്തിത്തുറന്ന് 25,000 രൂപ കവര്‍ന്നു. ഒമ്പതിന് എം.ഇ.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്‍െറ പൂട്ട് തകര്‍ത്ത് പണവും കാമറയും കവര്‍ന്നു. പത്തിന് പട്ടിക്കാട്ടെ കരുവാന്‍കളയന്‍ റംലയുടെ വീട്ടില്‍ നിന്ന് പണം മോഷ്ടിച്ചു. എട്ട് വര്‍ഷം മുമ്പ് നിലമ്പൂര്‍ ജനതപടിയിലെ സ്ഥാപനത്തില്‍ നിന്ന് ഒന്നര ലക്ഷം കവര്‍ന്ന കേസിലും പ്രതിയാണ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com