12:30:26
17 Apr 2014
Thursday
Facebook
Google Plus
Twitter
Rssfeed

കൂടങ്കുളം ആണവവിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യം

തിരുവനന്തപുരം : ജനങ്ങളുടെ താല്‍പര്യവും സുരക്ഷയും കണക്കിലെടുക്കാതെ കൂടങ്കുളം ആണവനിലയത്തിന് പ്രവര്‍ത്തനാനുമതി നല്‍കിയതിനെതിരെ ആണവവിരുദ്ധ സമര ഐക്യദാര്‍ഢ്യ സമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ പ്രതിഷേധ സംഗമം നടത്തി. സുഗതകുമാരി ഉദ്ഘാടനം ചെയ്തു.
സമരം ദേശീയ തലത്തില്‍ വ്യാപിപ്പിക്കുമെന്ന് അധ്യക്ഷത വഹിച്ച ടി. പീറ്റര്‍ പറഞ്ഞു. ആര്‍. ബിജു, വി. ഹരിലാല്‍ (കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്), ജി.ആര്‍. സുബാഷ് (എസ്.യു.സി.ഐ.), സലീം സേട്ട് (സോളിഡാരിറ്റി), ആന്‍േറാ ഏലിയാസ് (കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍),ആര്‍.അജയന്‍ (പി.യു.സി.എല്‍), പ്രാവച്ചമ്പലം അഷറഫ് (എസ്.ഡി.പി.ഐ.), സീറ്റാദാസന്‍ (സേവ യൂനിയന്‍), കബീര്‍ വള്ളക്കടവ് (വെല്‍ഫെയര്‍ പാര്‍ട്ടി), മാഗ്ളിന്‍ പീറ്റര്‍, ജോയി കൈതാരം, എസ്. ബുര്‍ഹാന്‍ (വിളപ്പില്‍ശാല സമരനേതാവ്), ജെ.പി. ജോണ്‍, ഫ്രീസ്കാകുരിശപ്പന്‍ (തീരദേശ മഹിളാ വേദി), സന്തോഷ്കുമാര്‍, എം.ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com