Tue, 07/16/2013 - 17:55 ( 1 year 9 weeksago)
15 മിനിറ്റില്‍ അഞ്ച് കിലോമീറ്റര്‍; ആഴ്സനലിനെ അതിശയിപ്പിച്ച് ആരാധകന്‍െറ ഭ്രാന്ത്
(+)(-) Font Size
15 മിനിറ്റില്‍ അഞ്ച് കിലോമീറ്റര്‍; ആഴ്സനലിനെ അതിശയിപ്പിച്ച് ആരാധകന്‍െറ ഭ്രാന്ത്
ആരാധകന്‍ ആഴ്സനല്‍ താരം മൈകല്‍ ആര്‍തെറ്റക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുന്നു

ഹനോയ്: ടെലിവിഷനില്‍ മാത്രം കണ്ട ഇഷ്ടതാരങ്ങളെ ഒരുനോക്ക് കാണാനും ഒപ്പം ചിത്രമെടുക്കാനുമുള്ള ആരാധകരുടെ പൂതി എത്രവരെ പോകാം. ചോദ്യം വിയറ്റ്നാമില്‍ പര്യടനത്തിനെത്തിയ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ടീം ആഴ്സനല്‍ താരങ്ങളോടാണെങ്കില്‍ ഉത്തരത്തിന് തലപുകക്കേണ്ടിവരില്ല. കാരണം ആരാധനയുടെ ചൂട് അവര്‍ അനുഭവിച്ചറിഞ്ഞു. ഏഷ്യന്‍ ടൂറിനെത്തി ആദ്യ മത്സരത്തില്‍ ഇന്തോനേഷ്യന്‍ ഇലവനെ 7-0ത്തിന് തോല്‍പിച്ചശേഷം വിയറ്റ്നാം സന്ദര്‍ശനത്തിനിടെയാണ് ആരാധന മൂത്ത ചെറുപ്പക്കാരന്‍െറ അതിസാഹസികതക്കുമുന്നില്‍ കളിക്കാര്‍ കീഴടങ്ങിയത്. ഹനോയിലെ പെഗോഡയിലേക്കുള്ള യാത്രാമധ്യേയാണ് റോഡരികിലെ ആരാധകര്‍ക്കിടയില്‍നിന്ന് ഒരു ചെറുപ്പക്കാരന്‍ ടീം ബസിനൊപ്പം ഓട്ടം തുടങ്ങിയത്.
കളിക്കാരുടെ കൂടി പിന്തുണയായതോടെ ചെറുപ്പക്കാരന്‍െറ ഓട്ടത്തിന് വേഗം കൂടി. ടീമംഗം സ്ട്രൈക്കര്‍ ഒലിവര്‍ ജിറോഡ് ബസിനകത്തുനിന്ന് ദൃശ്യങ്ങളെല്ലാം മൊബൈല്‍ കാമറയില്‍ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു. ടീം ബസിനൊപ്പം  ഓടിയ ആരാധകന്‍ റോഡരികിലെ മരത്തിലും പോസ്റ്റിലും വേസ്റ്റ് ബിന്നുകളിലും തട്ടിയും മുട്ടിയും നടത്തിയ ഓട്ടം ഷ്വാര്‍സ്നെഗറുടെ ഹോളിവുഡ് ആക്ഷന്‍ ചിത്രത്തെ അനുസ്മരിപ്പിച്ചപ്പോള്‍ 15 മിനിറ്റിനകം പിന്നിട്ടത് അഞ്ചു കിലോമീറ്റര്‍ ദൂരം.
ഒടുവില്‍ ബൈക്കില്‍ ലിഫ്റ്റൊപ്പിച്ച ആരാധകനെ ടീം ബസിലേക്ക് വിളിച്ചുകയറ്റിയാണ് ആഴ്സനല്‍ താരങ്ങള്‍ ആദരിച്ചത്. സ്വപ്നസാക്ഷാത്കാരമായി മാറിയ ‘ഓട്ടക്കാരന്‍’ കിട്ടിയ അവസരവും മുതലാക്കി. ആഴ്സനല്‍ ജഴ്സിയില്‍ കളിക്കാരുടെയെല്ലാം ഒപ്പുവാങ്ങിയും കോച്ച് ആഴ്സന്‍ വെങ്ങറിനും ഇഷ്ടതാരങ്ങള്‍ക്കുമൊപ്പം ഫോട്ടോയുമെടുത്തശേഷമേ ബസിറങ്ങിയുള്ളൂ. അതിശയിപ്പിച്ച ഓട്ടക്കാരനെ ടീമിലെടുക്കാന്‍  കോച്ചിനോട് ശിപാര്‍ശ ചെയ്യാനും കളിക്കാര്‍ മറന്നില്ല. വീഡിയോ ദൃശ്യങ്ങള്‍ ടീമംഗങ്ങള്‍തന്നെയാണ് പുറത്തുവിട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus