Tue, 07/16/2013 - 17:53 ( 1 year 14 weeksago)
ദേശീയ വോളിബാള്‍ ഫെഡറേഷന്‍: നാലകത്ത് ബഷീര്‍ ജോയന്‍റ് സെക്രട്ടറി
(+)(-) Font Size
ദേശീയ വോളിബാള്‍ ഫെഡറേഷന്‍: നാലകത്ത് ബഷീര്‍ ജോയന്‍റ് സെക്രട്ടറി

മലപ്പുറം: ദേശീയ വോളിബാള്‍ ഫെഡറേഷന്‍ ജോയന്‍റ് സെക്രട്ടറിയായി പ്രഫ. നാലകത്ത് ബഷീറിനെ തിരഞ്ഞെടുത്തു. അവധേശ് കുമാര്‍ ചൗധരി (ഉത്തരാഖണ്ഡ്) പ്രസിഡന്‍റും രാം അവതാര്‍ ഝക്കര്‍ (രാജസ്ഥാന്‍) സെക്രട്ടറി ജനറലുമായ കമ്മറ്റിയില്‍ വനിതാ പ്രതിനിധിയായി മുന്‍ ദേശീയതാരവും സെലക്ടറുമായ ജയ്സമ്മ മൂത്തേടന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ചെന്നൈയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് ഭാരവാഹികളെ തീരുമാനിച്ചത്. ദക്ഷിണ  സംസ്ഥാനങ്ങളുടെ ചുമതല ബഷീറിനാണ്.
പെരിന്തല്‍മണ്ണ സ്വദേശിയായ ഇദ്ദേഹം കേരള സ്റ്റേറ്റ് വോളിബാള്‍ ഫെഡറേഷന്‍ സെക്രട്ടറി, കേരള സ്റ്റേറ്റ് ഒളിമ്പിക് അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
 

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus