12:30:26
23 Jul 2014
Wednesday
Facebook
Google Plus
Twitter
Rssfeed

പ്രത്യേക സേനാധികാര നിയമം ലക്ഷ്യം നേടിയില്ല -അന്വേഷണ സമിതി

ന്യൂദല്‍ഹി: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ സായുധപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രത്യേക സേനാധികാര നിയമം കൊണ്ട് കഴിഞ്ഞിട്ടില്ലെന്ന് സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി വ്യക്തമാക്കി.
വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ട ഈ നിയമം നിയമവ്യവസ്ഥയോടുള്ള പരിഹാസമാണെന്നും ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെ അധ്യക്ഷനായ സമിതി കുറ്റപ്പെടുത്തി. കഴിഞ്ഞ ഏപ്രിലില്‍ സമിതി സുപ്രീംകോടതിക്ക് സമര്‍പ്പിച്ച 100 പേജുള്ള റിപ്പോര്‍ട്ടിലാണ് വിമര്‍ശം.
മണിപ്പൂരിലെ വ്യാജ ഏറ്റുമുട്ടലുകള്‍ അന്വേഷിക്കാനാണ് ഹെഗ്ഡെയുടെ നേതൃത്വത്തില്‍ സുപ്രീംകോടതി സമിതിയെ നിയോഗിച്ചത്.
മണിപ്പൂരില്‍ വ്യാജ ഏറ്റുമുട്ടലുകളില്‍ 1500 പേരെ കൊലപ്പെടുത്തിയതിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയെത്തുടര്‍ന്നായിരുന്നു കോടതി ഇടപെടല്‍. സാമ്പിളുകളെന്ന നിലയില്‍ സമിതി പരിശോധിച്ച ആറ് ഏറ്റുമുട്ടലുകളും വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.
ഇവയൊന്നും ഏറ്റുമുട്ടലായിരുന്നില്ലെന്നും ഉന്മൂലനം ചെയ്യണമെന്ന് സുരക്ഷാ ഏജന്‍സികള്‍ കരുതിയവരുടെ കൊലപാതകങ്ങളായിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus