12:30:26
23 Aug 2014
Saturday
Facebook
Google Plus
Twitter
Rssfeed

അടുത്ത തെരഞ്ഞെടുപ്പു തൊട്ട് സുപ്രീംകോടതി വിധി നടപ്പാക്കും

ന്യൂദല്‍ഹി: ജയിലിലും പൊലീസ് കസ്റ്റഡിയിലും കഴിയുന്നവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ സുപ്രീംകോടതി വിധി അടുത്ത തെരഞ്ഞെടുപ്പ് തൊട്ട് നടപ്പാക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. ആദ്യം നടക്കുന്നത് ഉപതെരഞ്ഞെടുപ്പായാലും സുപ്രീംകോടതി വിധി ബാധകമായിരിക്കുമെന്ന് കമീഷന്‍ വ്യക്തമാക്കി. രാജ്യത്തെ പരമോന്നത കോടതിയുടെ ഉത്തരവ് തങ്ങള്‍ക്ക് നടപ്പാക്കാതിരിക്കാന്‍ കഴിയില്ലെന്ന് കമീഷന്‍ പാര്‍ട്ടികളെ ഓര്‍മിപ്പിച്ചു. മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും എതിര്‍പ്പിനിടയാക്കിയ വിധി മറികടക്കാന്‍ നിയമഭേദഗതിക്ക് ശക്തമായ മുറവിളി ഉയരുന്നതിനിടയിലാണ് കമീഷന്‍ നിലപാട് വ്യക്തമാക്കിയത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus