12:30:26
23 Oct 2014
Thursday
Facebook
Google Plus
Twitter
Rssfeed

ഇശ്റത്തിന് തീവ്രവാദ ബന്ധമില്ല -ജി.കെ. പിള്ള

ന്യൂദല്‍ഹി: ഇശ്റത്ത് ജഹാന് ലശ്കരെ ത്വയ്യിബ ബന്ധമുണ്ടെന്ന് മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതി ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി എന്‍.ഐ.എയോട് പറഞ്ഞിട്ടില്ലെന്നാണ് തന്‍െറ അറിവെന്ന് മുന്‍ ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള. ഹെഡ്ലിയെ ചോദ്യംചെയ്ത എന്‍.ഐ.എയോട് ഇശ്റത്തിനെതിരെ ഹെഡ്ലി മൊഴി നല്‍കിയിരുന്നുവെന്ന ഐ.ബിയുടെ വാദം തള്ളിയാണ് മലയാളിയായ ജി.കെ. പിള്ള ഇങ്ങനെ പറഞ്ഞത്. ഹെഡ്ലിയെ ചോദ്യംചെയ്ത ശേഷം തയാറാക്കിയ എന്‍.ഐ.എയുടെ റിപ്പോര്‍ട്ടില്‍ ഇശ്റത്തിനെക്കുറിച്ച് ഒന്നുമുണ്ടായിരുന്നില്ല. തീവ്രവാദ ബന്ധത്തിന് വ്യക്തമായ തെളിവില്ലാത്തതിനാല്‍ ഇശ്റത്തിന് സംശയത്തിന്‍െറ ആനുകൂല്യം നല്‍കുകയാണെന്നും ജി.കെ. പിള്ള പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus