12:30:26
28 Jul 2014
Monday
Facebook
Google Plus
Twitter
Rssfeed

‘ബട് ല ഹൗസ് ഏറ്റുമുട്ടല്‍: പ്രതിക്കെതിരെ തെളിവില്ല ’

ന്യൂദല്‍ഹി: ബട്ല ഹൗസ് ഏറ്റുമുട്ടലില്‍ പ്രതിക്കെതിരെ തെളിവുകളൊന്നും ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ദല്‍ഹി കോടതിയില്‍ ബോധിപ്പിച്ചു. ദല്‍ഹി കോടതിയിലെ അന്തിമ വാദത്തിനിടയിലാണ് ഹാജരാക്കിയ ഏക പ്രതിക്കെതിരെ നിര്‍ണായകമായ ഒരു തെളിവുപോലും ഹാജരാക്കാന്‍ പൊലീസിന് കഴിഞ്ഞില്ലെന്ന് അഭിഭാഷകന്‍ വാദിച്ചത്. ഏറ്റുമുട്ടല്‍ നടന്നെന്ന് പൊലീസ് പറയുന്ന ബട്ല ഹൗസിലെ 108ാം നമ്പര്‍ ഫ്ളാറ്റില്‍ ശഹ്സാദ് താമസിച്ചിട്ടില്ല. വെടിവെപ്പ് നടക്കുന്നതിനിടെ ഒളിച്ചോടിപ്പോയി എന്ന് പറയുന്ന ശഹ്സാദിന്‍െറ വസ്ത്രങ്ങളോ സാധനസാമഗ്രികളോ ഒന്നും തന്നെ പൊലീസിന് കിട്ടിയിട്ടില്ല. ആകെ പൊലീസ് കണ്ടെടുത്തെന്ന് പറയുന്നത് ഒരു പാസ്പോര്‍ട്ട് ആണ്. അതാകട്ടെ മറ്റൊരിടത്തുനിന്ന് പൊലീസ് സംഘടിപ്പിച്ചതാണ്. ശഹ്സാദിനെ കണ്ടെന്ന് പറയാന്‍ ജാമിഅ നഗറില്‍ താമസക്കാരായ സാക്ഷിയെ ലഭിച്ചിട്ടുമില്ല. അതുകൊണ്ടാണ് പൊലീസുകാരെ മാത്രം പ്രോസിക്യൂഷന്‍ സാക്ഷികളാക്കിയതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കുറ്റപ്പെടുത്തി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus