12:30:26
28 Nov 2014
Friday
Facebook
Google Plus
Twitter
Rssfeed

മണിക്കൂറിനകം നിലപാട് തിരുത്തി പന്ന്യന്‍

മണിക്കൂറിനകം നിലപാട് തിരുത്തി പന്ന്യന്‍

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയേക്കാള്‍ ഭേദമാണ് കെ.എം. മാണിയെന്നും മാണിയോട് ഇടതുമുന്നണിക്ക് തൊട്ടുകൂടായ്മയില്ലെന്നും പറഞ്ഞ സി.പി.ഐ സംസ്ഥാന സെക്രട്ടറി മണിക്കൂര്‍ കഴിയുംമുമ്പ് ഇത് തിരുത്തി.
രാഷ്ട്രീയത്തില്‍ ദീര്‍ഘകാല പാരമ്പര്യമുള്ള നേതാവാണ് മാണിയെന്നും രാഷ്ട്രീയപക്വത പുലര്‍ത്തുന്ന വ്യക്തിയാണെന്നും പന്ന്യന്‍ രവീന്ദ്രന്‍ ചൊവ്വാഴ്ച രാവിലെയാണ് മാധ്യമങ്ങളോട് പറഞ്ഞത്.
സര്‍ക്കാര്‍ തകര്‍ച്ചയെ നേരിടുമ്പോള്‍ പ്രതിപക്ഷം കാഴ്ചക്കാരായി നോക്കിനില്‍ക്കില്ലെന്നും പ്രസ്താവിച്ച അദ്ദേഹം കേരള കോണ്‍ഗ്രസ് (എം) യു.ഡി.എഫ് വിടുന്നതിനെക്കുറിച്ച അഭ്യൂഹങ്ങള്‍ ആളിക്കത്തിച്ചു.
എന്നാല്‍ എ.കെ.ജി സെന്‍ററിലെത്തി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി ഉച്ചക്ക് തിരിച്ചിറങ്ങിയപ്പോള്‍ പന്ന്യന്‍ തന്‍െറ നിലപാട് മാറ്റി. ഭൂരിപക്ഷമുള്ള സര്‍ക്കാറിനെ അസാന്മാര്‍ഗിക മാര്‍ഗങ്ങളിലൂടെ താഴെയിറക്കാനുള്ള അജണ്ട എല്‍.ഡി.എഫിനില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഉമ്മന്‍ചാണ്ടിക്ക് മുഖ്യമന്ത്രിയായി തുടരാനുള്ള അവകാശമില്ലെന്നും മുഖ്യമന്ത്രിയെ മാറ്റിയില്ലെങ്കില്‍ സമരം തുടരുമെന്നും പറഞ്ഞു. രാവിലെ മാണിയെക്കുറിച്ച് പറഞ്ഞതിനെപ്പറ്റി ചോദിച്ചപ്പോള്‍ അത് വ്യക്തിപരമായ അഭിപ്രായമാണെന്നായിരുന്നു മറുപടി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus