12:30:26
28 Nov 2014
Friday
Facebook
Google Plus
Twitter
Rssfeed

നൂറ്റാണ്ടിനു ശേഷം നോര്‍വീജിയന്‍ നഗരത്തില്‍ ശൈത്യകാലത്ത് സൂര്യപ്രകാശം

നൂറ്റാണ്ടിനു ശേഷം നോര്‍വീജിയന്‍ നഗരത്തില്‍  ശൈത്യകാലത്ത് സൂര്യപ്രകാശം

റുസുകന്‍: നോര്‍വേ പട്ടണമായ റുസുകനില്‍ 100 വര്‍ഷത്തിനുശേഷം ശൈത്യകാലത്ത് സൂര്യപ്രകാശമെത്തുന്നു. സെപ്റ്റംബര്‍ ആദ്യത്തോടെ നോര്‍വേയിലെ വ്യവസായിക നഗരമെന്നറിയപ്പെടുന്ന റുസുകനില്‍ സൂര്യവെളിച്ചം എത്തുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശൈത്യകാലത്ത് വൈദ്യുതി ഉപയോഗിച്ചാണ് ഇവിടെ പ്രകാശം ലഭിക്കുന്നത്. സൂര്യപ്രകാശമെത്തുന്ന വാര്‍ത്ത രാജ്യത്ത് പ്രചരിച്ചതോടെ അതിനെ പരമാവധി ഉപയോഗപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ജനങ്ങള്‍. 450 മീറ്റര്‍ ദൂരത്തില്‍ കണ്ണാടികള്‍ സ്ഥാപിച്ച് പ്രകാശം മറ്റിടങ്ങളിലേക്കും എത്തിക്കാനുള്ള നടപടികളും ജനങ്ങള്‍ ആവിഷ്കരിച്ചിട്ടുണ്ട്. ജൂലൈ ഒന്നോടെ കണ്ണാടികള്‍ സ്ഥാപിക്കാനാണ് പരിപാടി. അഞ്ച് മില്യന്‍ ക്രേണര്‍ ഇതിന് സംഭവനയായി ലഭിച്ചിട്ടുണ്ട്. സൂര്യപ്രകാശം കണ്ണാടിയില്‍ പ്രതിഫലിപ്പിച്ച് നഗരത്തില്‍ എല്ലായിടത്തുമെത്തിക്കുന്ന ആശയത്തിന് നഗരത്തോളംതന്നെ കാലപ്പഴക്കമുണ്ട്. ശൈത്യകാലത്ത് സൂര്യപ്രകാശം നേരിട്ട് ആസ്വദിക്കാന്‍ സാധിക്കാത്ത ജനങ്ങള്‍ 100 വര്‍ഷത്തിനു ശേഷമെത്തുന്ന ഈ സുന്ദരവേളയെ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus