12:30:26
21 Oct 2014
Tuesday
Facebook
Google Plus
Twitter
Rssfeed

ട്രൈബ്യൂണല്‍ വിധി: ബംഗ്ളാദേശില്‍ പ്രതിഷേധം രൂക്ഷം; വെടിവെപ്പില്‍ രണ്ടു മരണം

ധാക്ക: ജമാഅത്തെ ഇസ്ലാമി നേതാവിന് 90 വര്‍ഷം ശിക്ഷ നല്‍കിയതിനെതിരെ ബംഗ്ളാദേശില്‍ പ്രതിഷേധം രൂക്ഷം. പ്രതിഷേധക്കാര്‍ക്കുനേരെ ചൊവ്വാഴ്ചയുണ്ടായ വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഇതോടെ സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. മരിച്ചവരില്‍ ഒമ്പതു വയസ്സുകാരിയും ഉള്‍പ്പെടും. രാജ്യത്തെ വിവിധ തുറകളിലുള്ള സാമൂഹികപ്രവര്‍ത്തകര്‍ പ്രതിഷേധങ്ങളില്‍ പങ്കെടുത്തു.
പ്രതിഷേധക്കാര്‍ അക്രമാസക്തരായതിനെ തുടര്‍ന്നാണ് വെടിവെപ്പ് നടത്തിയതെന്നാണ് ഔദ്യാഗിക ഭാഷ്യം. ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ വടിയും കത്തിയുമൊക്കെയായാണ് പ്രകടനം നടത്തിയതെന്ന് ധാക്ക ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് താജുല്‍ ഇസ്ലാം പറഞ്ഞു. ചിലയിടങ്ങളില്‍ പ്രക്ഷോഭകര്‍ ബോംബേറ് നടത്തിയതായും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് രാജ്യത്തെ പ്രമുഖ ഇസ്ലാമിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമിയുടെ നേതാവ് ഗുലാം അഅ്സമിന് ബംഗ്ളാദേശ് യുദ്ധക്കുറ്റ ട്രൈബ്യൂണല്‍ 90 വര്‍ഷം തടവ് വിധിച്ചത്.
1971ല്‍ ബംഗ്ളാദേശ് വിമോചനകാലത്ത് ഗുലാം അഅ്സം യുദ്ധക്കുറ്റങ്ങള്‍ ചെയ്തതായ പ്രോസിക്യൂഷന്‍ വാദം കോടതി ശരിവെക്കുകയായിരുന്നു.
കൊലപാതകം, ഗൂഢാലോചന, വംശഹത്യക്ക് നേതൃത്വം നല്‍കല്‍ തുടങ്ങിയവയാണ് അദ്ദേഹത്തിന് മേല്‍ ചുമത്തിയിരുന്ന കുറ്റങ്ങള്‍.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus