12:30:26
31 Aug 2014
Sunday
Facebook
Google Plus
Twitter
Rssfeed

പാക് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ആഗസ്റ്റ് ആറിന്

ഇസ്ലാമാബാദ്: പാകിസ്താനില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ആഗസ്റ്റ് ആറിന് നടക്കുമെന്ന് ഇലക്ഷന്‍ കമീഷന്‍ വെളിപ്പെടുത്തി.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ള ഇലക്ട്രല്‍ കോളജ് അംഗങ്ങളെ ഇനിയും പൂര്‍ണമായി തെരഞ്ഞെടുത്തിട്ടില്ല. പാര്‍ലമെന്‍റിലേക്ക് ഒഴിവുള്ള 42 സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ആഗസ്റ്റ് 22ന് നടത്താനിരിക്കുന്നതേയുള്ളൂ. ഇതിനിടയിലാണ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് തിരക്കിട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനിടെ ദുബൈയില്‍ സന്ദര്‍ശനം നടത്തുന്ന പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരി രണ്ടാമൂഴത്തിന് താനില്ലെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus