12:30:26
24 Oct 2014
Friday
Facebook
Google Plus
Twitter
Rssfeed

സിമ്മര്‍മാനെ കുറ്റക്കാരനായി വിധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെന്ന് റിപ്പോര്‍ട്ട്

മിയാമി(യു.എസ്): കറുത്ത വര്‍ഗക്കാരനായ 17 കാരനെ കൊലപ്പെടുത്തിയ കേസില്‍ ജോര്‍ജ് സിമ്മര്‍മാനെ കുറ്റക്കാരനെന്ന് വിധിക്കണമെന്ന് ആറംഗ വനിതാ ജൂറിയിലെ മൂന്നുപേര്‍ ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍, കേസ് കൂടുതല്‍ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ ആറുപേരും സിമ്മര്‍മാനെ വെറുതെ വിടാമെന്ന തീരുമാനത്തിലെത്തിച്ചേരുകയായിരുന്നെന്ന് ജൂറി അംഗങ്ങളിലൊരാള്‍ സി.എന്‍.എന്‍ ചാനലിന്‍െറ ആന്‍ഡേഴ്സണ്‍ കൂപ്പറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
വെള്ളിയാഴ്ച വിചാരണ ആരംഭിക്കുന്നതിനുമുമ്പുതന്നെ ജൂറി അംഗങ്ങള്‍ക്കിടയില്‍ ശിക്ഷയെക്കുറിച്ച് അഭിപ്രായ വോട്ടെടുപ്പ് നടന്നിരുന്നു. രണ്ടുപേര്‍ സിമ്മര്‍മാനെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും ഒരാള്‍ കൊലപാതകത്തിന് കേസെടുക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. കേസിനെക്കുറിച്ച് കൂടുതല്‍ പഠിച്ചപ്പോള്‍ തങ്ങളുടെ വാദത്തില്‍നിന്ന് ഇവര്‍ പിന്മാറുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും ജനങ്ങള്‍ അറിയണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കി. കറുത്ത മുഖംമൂടിയണിഞ്ഞാണ് പേര് വെളിപ്പെടുത്താതെ അവര്‍ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടത്. സിമ്മര്‍മാനെ വെറുതെ വിട്ട വിധി വന്ന് രണ്ട് ദിവസത്തിനുശേഷമായിരുന്നു അഭിമുഖം. 2012 ഫെബ്രുവരി 26നായിരുന്നു കറുത്തവര്‍ഗക്കാരനായ 17കാരന്‍ ട്രേവിയോണ്‍ മാര്‍ട്ടിന്‍ വെടിയേറ്റു മരിച്ചത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus