12:30:26
03 Sep 2014
Wednesday
Facebook
Google Plus
Twitter
Rssfeed

രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കും -മ്യാന്മര്‍

ലണ്ടന്‍: രാജ്യത്തെ എല്ലാ രാഷ്ട്രീയ തടവുകാരെയും ഇക്കൊല്ലം അവസാനത്തോടെ മോചിപ്പിക്കുമെന്നും വംശീയ ഗ്രൂപ്പുകളുമായി ആഴ്ചകള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കുമെന്നും മ്യാന്മര്‍ പ്രസിഡന്‍റ് തൈന്‍ സൈന്‍ വെളിപ്പെടുത്തി. ആദ്യമായി ബ്രിട്ടീഷ് സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം ലണ്ടനിലെ ചാതം ഹൗസില്‍ പ്രമുഖ വ്യക്തികളുമായി സംസാരിക്കുകയായിരുന്നു. മ്യാന്മറിലെ മുന്‍ സൈനിക ജനറല്‍ കൂടിയാണ് തൈന്‍ സൈന്‍. മ്യാന്മറിലെ അരനൂറ്റാണ്ടുകാലത്തെ സൈനിക ഭരണത്തെ ജനാധിപത്യ സംവിധാനത്തിലേക്ക് പരിവര്‍ത്തിപ്പിക്കുകയാണ് തന്‍െറ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് ദേശീയതലത്തില്‍ വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്തുമെന്നും പ്രസിഡന്‍റ് പറഞ്ഞു. ലണ്ടനിലെത്തിയ മ്യാന്മര്‍ നേതാവിനെ പ്രധാനമന്ത്രി ഡേവിഡ് കാമറണിന്‍െറ നേതൃത്വത്തില്‍ ചുവപ്പ് പരവതാനി വിരിച്ചാണ് സ്വീകരിച്ചത്.
അതേസമയം, രാഷ്ട്രീയ തടവുകാരെ വിട്ടയക്കുമെന്ന തൈന്‍ സൈനിന്‍െറ പ്രഖ്യാപനത്തില്‍ കാര്യമില്ലെന്നും ഈ വിഷയത്തില്‍ നടപടികളാണ് വേണ്ടതെന്നും മ്യാന്മറിലെ ജനാധിപത്യ പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും വ്യക്തമാക്കി. വിദേശ സഹായവും നിക്ഷേപവും ലഭിക്കുന്നതിനുവേണ്ടിയാണ് പ്രസിഡന്‍റിന്‍െറ പ്രഖ്യാപനമെന്നും അവര്‍ ആരോപിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus