12:30:26
24 Nov 2014
Monday
Facebook
Google Plus
Twitter
Rssfeed

യു.എസില്‍ സിഖ് കുടിയേറ്റത്തിന്‍െറ 100ാം വാര്‍ഷികം ആഘോഷിച്ചു

വാഷിങ്ടണ്‍. അമേരിക്കയില്‍ സിഖുകാര്‍ കുടിയേറിയതിന്‍െറ നൂറാം വാര്‍ഷികം ആഘോഷിച്ചു. ഇതു സംബന്ധിച്ച് നടത്തിയ ചടങ്ങില്‍ 100 വര്‍ഷംകൊണ്ട് രാജ്യത്തിന് സിഖുകാര്‍ നല്‍കിയ സംഭാവനകളെ വൈറ്റ്ഹൗസ് പ്രശംസിച്ചു. അമേരിക്കയില്‍ സിഖുകാര്‍ നേരിടുന്ന പ്രശ്നങ്ങളെ ഗൗരവമായി കാണുമെന്നും വൈറ്റ്ഹൗസ് അറിയിച്ചു. കഴിഞ്ഞവര്‍ഷം ഓക് ക്രീക്കില്‍ സിഖുകാര്‍ക്കുനേരേ ഉണ്ടായ ആക്രമണത്തിലും അധികൃതര്‍ ഖേദം പ്രകടിപ്പിച്ചു. 2012 ആഗസ്റ്റില്‍ ഓക് ക്രീക്കിലെ സിഖ് ഗുരുദ്വാരയിലുണ്ടായ വെടിവെപ്പില്‍ നാലുപേരാണ് കൊല്ലപ്പെട്ടത്. 1913 ജൂലൈയില്‍ ഭഗത് സിങ് തിണ്ട് എന്ന സിഖ് വംശജനാണ് പഞ്ചാബിലെ അമൃത്സറില്‍നിന്ന് ആദ്യമായി വിദ്യാഭ്യാസാവശ്യാര്‍ഥം അമേരിക്കയിലെത്തുന്നത്.
തിണ്ടിന്‍െറ അമേരിക്കന്‍ യാത്രയുടെ 100ാം വര്‍ഷമാണ് രാജ്യത്ത് സിഖ് കുടിയേറ്റത്തിന്‍െറ 100ാം വാര്‍ഷികമായി ആചരിച്ചത്. 150ഓളം സിഖ് ബിസിനസ് ലീഡര്‍മാര്‍ ഉള്‍പ്പെടെ വിവിധ കമ്പനികളുടെ പ്രതിനിധികളും വൈറ്റ്ഹൗസില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു. സിഖ് കൗണ്‍സില്‍ ഓണ്‍ റിലീജ്യസ് എജുക്കേഷന്‍െറ സഹകരണത്തോടെ വൈറ്റ്ഹൗസ് ഓഫിസ് ഓഫ് പബ്ളിക് എന്‍ഗേജ്മെന്‍റാണ് ചടങ്ങ് സംഘടിപ്പിച്ചത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus