12:30:26
01 Oct 2014
Wednesday
Facebook
Google Plus
Twitter
Rssfeed

മെക്സികോയിലെ മയക്കുമരുന്ന് സംഘം തലവന്‍ മൊറേല്‍സ് പിടിയില്‍

മെക്സികോ സിറ്റി: മെക്സികോയിലെ കുപ്രസിദ്ധ സീറ്റാസ് മയക്കുമരുന്ന് സംഘത്തിന്‍െറ തലവന്മാരിലൊരാളായ മിഗ്വല്‍ ആന്‍ഗല്‍ ട്രെവിനോ മൊറേല്‍സ് പിടിയിലായി. അതിര്‍ത്തി നഗരമായ ന്യൂവോ ലാറഡോയില്‍ നാവിക ഭടന്മാരാണ് ഇയാളെ പിടികൂടിയതെന്ന് റിപ്പോര്‍ട്ടുകളില്‍ പറഞ്ഞു. സീറ്റാസിന്‍െറ താവളമാണ് ന്യൂവോ ലാറഡോ.
ഇസഡ്-40 എന്ന പേരില്‍ അറിയപ്പെടുന്ന മൊറേല്‍സ്, സംഘത്തിലെ ഏറ്റവും ശക്തരായ രണ്ട് നേതാക്കളില്‍ ഒരാളായാണ് കരുതപ്പെടുന്നത്. മയക്കുമരുന്ന് കള്ളക്കടത്തിനു പുറമെ തട്ടിക്കൊണ്ടുപോകല്‍, മനുഷ്യക്കടത്ത് തുടങ്ങിയവയിലും സംഘടന സജീവമാണ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus