12:30:26
31 Jul 2014
Thursday
Facebook
Google Plus
Twitter
Rssfeed

പാക് താലിബാന്‍ സിറിയയില്‍

ഇസ്ലാമാബാദ്: പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിനെതിരെ പൊരുതുന്ന വിമതര്‍ക്കൊപ്പം അണിചേരുന്നതിന് പാകിസ്താന്‍ താലിബാന്‍െറ ആദ്യ ബാച്ച് സിറിയയിലെത്തി.
പാക് താലിബാന്‍ വക്താവ് അബ്ദുല്‍ റഷീദ് അബ്ബാസി അറിയിച്ചതാണ് ഇക്കാര്യം.
തങ്ങളുടെ പോരാളികള്‍ കമാന്‍ഡ് രൂപവത്കരിച്ചിട്ടുണ്ടെന്നും ഓപറേഷന്‍ നടത്തുന്നതിന് കണ്‍ട്രോളര്‍ സെന്‍റര്‍ തുടങ്ങിയതായും അദ്ദേഹം വെളിപ്പെടുത്തി. രണ്ടാമത്തെ ബാച്ച് ഈയാഴ്ച അവസാനം സിറിയയില്‍ എത്തും.
ലിബിയ, തുനീഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള പോരാളികള്‍ ഇതിനകം സിറിയയിലുണ്ട്. അല്‍നുസ്റ ഫ്രണ്ട് എന്ന പേരിലാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ഇവരോടൊപ്പമാണ് പാക് താലിബാനും പ്രവര്‍ത്തിക്കുക.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus