12:30:26
19 Apr 2014
Saturday
Facebook
Google Plus
Twitter
Rssfeed

സ്വര്‍ണ ഇറക്കുമതി നിരോധിക്കില്ല -ചിദംബരം

 സ്വര്‍ണ ഇറക്കുമതി നിരോധിക്കില്ല -ചിദംബരം

ന്യൂദല്‍ഹി: ഇന്ത്യയുടെ വ്യാപാര കമ്മി വര്‍ധിക്കാന്‍ ഇടയാക്കുന്നുണ്ടെങ്കിലും സ്വര്‍ണത്തിന്‍െറ ഇറക്കുമതി നിരോധിക്കില്ളെന്ന് ധന മന്ത്രി പി. ചിദംബരം വ്യക്തമാക്കി. ചൊവ്വാഴ്ച്ച ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്.
സ്വര്‍ണ ഇറക്കുമതിക്കായി ഇന്ത്യ നിലവില്‍ 5000 കോടി ഡോളറാണ് വര്‍ഷം ചെലവഴിക്കുന്നത്. ഇത് വിദേശ വ്യാപാര കമ്മി വര്‍ധിക്കാന്‍ കാരണമാകുന്നുമുണ്ട്. എന്നാല്‍ സ്വര്‍ണ ഇറക്കുമതി പൂര്‍ണമായി നിരോധിക്കാന്‍ കഴിയില്ല. പരമ്പരാഗതമായി സ്വര്‍ണത്തോട് ആഭിമുഖ്യം പുലര്‍ത്തുന്നവരാണ് ഇന്ത്യാക്കാര്‍. എന്നാല്‍ സ്വര്‍ണത്തിനുള്ള ആവശ്യം കുറയ്ക്കാന്‍ നമുക്ക് കഴിയും. 20 ഗ്രാം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ 10 ഗ്രാം കൊണ്ട് തൃപ്തിപ്പെടണം -അദ്ദേഹം പറഞ്ഞു.
സ്വര്‍ണം ഉപഭോഗം കുറയ്ക്കണമെന്ന് ചിദംബരം ജനങ്ങളോട് അഭ്യര്‍ഥിക്കുകയും ചെയ്തു.
നടപ്പ് സാമ്പത്തിക വര്‍ഷം ഇതുവരെ ഇന്ത്യ 1833 കോടി ഡോളറിന്‍െറ സ്വര്‍ണം ഇറക്കുമതി ചെയ്തുകഴിഞ്ഞു. എന്നാല്‍ ഏപ്രിലില്‍ 141ഉം മേയില്‍ 162ഉം ടണ്‍ സ്വര്‍ണം ഇറക്കുമതി ചെയ്ത സ്ഥാനത്ത് ജൂണിലെ ഇറക്കുമതി 31 ടണ്‍ മാത്രമായിരുന്നു. 2012-13 സാമ്പത്തിക വര്‍ഷത്തില്‍ 830 ടണ്‍ സ്വര്‍ണമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus