Tue, 07/16/2013 - 12:39 ( 1 year 14 weeksago)
യുവാക്കളെ ആകര്‍ഷിക്കാനായില്ല; വ്യോമസേനക്ക് സചിനെ വേണ്ട
(+)(-) Font Size
യുവാക്കളെ ആകര്‍ഷിക്കാനായില്ല; വ്യോമസേനക്ക് സചിനെ വേണ്ട

ന്യൂദല്‍ഹി: ക്രിക്കറ്റിന്‍െറ കൊച്ചുതമ്പുരാനെ വ്യോമസേന അംബാസഡര്‍ സ്ഥാനത്തുനിന്ന് നീക്കി. യുവപ്രതിഭകളെ സേനയിലെത്തിക്കുന്നതില്‍ സചിന്‍െറ പദവി വേണ്ടത്ര വിജയമായില്ലെന്നു കണ്ടാണ് രണ്ടു വര്‍ഷത്തിനുശേഷം ഇന്ത്യന്‍ വ്യോമസേന പുതിയ അംബാസഡറെ തേടിയത്. പരിശീലക വിമാനമായ പിലാറ്റസായിരിക്കും ഇനി സചിനു പകരം അംബാസഡറുടെ റോളിലുണ്ടാവുക. ഇതിനകം 14 പിലാറ്റസ് വിമാനങ്ങള്‍ വ്യോമസേനയുടെ പക്കലുണ്ട്. ഇവ ഉപയോഗിച്ചാണ് സേനയുടെ പൈലറ്റുമാര്‍ക്ക് ഹൈദരാബാദില്‍ പരിശീലനം നല്‍കിവരുന്നത്.
2011ലാണ് സചിന്‍ വ്യോമസേനയുടെ അംബാസഡറായി നിയമിക്കപ്പെടുന്നത്. രണ്ടര പതിറ്റാണ്ടിനിടെ ക്രിക്കറ്റില്‍ സചിന്‍ കുറിച്ച റെക്കോഡുകളെ ആദരിച്ച് അദ്ദേഹത്തിന് ഗ്രൂപ് ക്യാപ്റ്റന്‍ പദവിയും നല്‍കി. ചരിത്രത്തിലാദ്യമായാണ് ഒരു കായികതാരം ഈ പദവിയിലെത്തുന്നത്.
വൈമാനികനായി അനുഭവം തീരെ ഇല്ലാതിരുന്നിട്ടും നൂറു കോടി ഇന്ത്യക്കാരുടെ പ്രാര്‍ഥനയും സ്വപ്നവുമായി വളര്‍ന്ന താരത്തെ മാതൃകയാക്കി പുതിയ തലമുറ കൂടുതലായി വ്യോമസേനയിലേക്ക് ചേക്കേറുമെന്നു കണ്ടായിരുന്നു അദ്ദേഹത്തിന് അംബാസഡര്‍ പദവി നല്‍കിയത്. ഇത് സഫലമാകാതെ വന്നതോടെ അംബാസഡര്‍ പദവിയില്‍നിന്ന് അദ്ദേഹത്തെ നീക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷാവസാനത്തോടെ ഏകദിന ക്രിക്കറ്റില്‍നിന്ന് വിരമിച്ച സചിന്‍ ലോകം കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരമായാണ് വിശേഷിപ്പിക്കപ്പെടുന്നത്.
 

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus