12:30:26
23 Apr 2014
Wednesday
Facebook
Google Plus
Twitter
Rssfeed

ബംഗാളില്‍ കേന്ദ്രമന്ത്രിക്കു നേരെ വെടിവെപ്പ്

ബംഗാളില്‍ കേന്ദ്രമന്ത്രിക്കു നേരെ വെടിവെപ്പ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുറന്ന ജീപ്പില്‍ പോവുകയായിരുന്ന കേന്ദ്ര ആരോഗ്യകുടുംബക്ഷേമ വകുപ്പ് സഹമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ.എച്ച്. ഖാന്‍ ചൗധരിക്കുനേരെ വെടിവെപ്പ്.
തൃണമൂല്‍ കോണ്‍ഗ്രസിന്‍െറ ശക്തികേന്ദ്രമായി അറിയപ്പെടുന്ന മാല്‍ഡ ജില്ലയിലെ കാലിയഛക്കിലാണ് സംഭവം.
തെരഞ്ഞെടുപ്പ് നടക്കുന്ന മാല്‍ഡയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചുമടങ്ങുകയായിരുന്നു അദ്ദേഹം.
അഞ്ചുതവണ വെടിയൊച്ച കേട്ടതായി സ്ഥലവാസികള്‍ പറഞ്ഞു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. അക്രമത്തിനുപിന്നില്‍ തൃണമൂലുകാരാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുമ്പോള്‍ തങ്ങള്‍ ഒന്നും ചെയ്തിട്ടില്ലെന്നും പടക്കം പൊട്ടിയതാണെന്നുമാണ് തൃണമൂല്‍ കോണ്‍ഗ്രസിന്‍െറ വിശദീകരണം.
മന്ത്രിയും ഒപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരും സുരക്ഷിതരാണെന്ന് പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച നടന്ന രണ്ടാംഘട്ട പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ നിരവധി അക്രമസംഭവങ്ങളാണ് അരങ്ങേറിയത്. മാല്‍ഡ സൗത് മണ്ഡലത്തിലെ ലോക്സഭാംഗമാണ് ചൗധരി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus