12:30:26
01 Sep 2014
Monday
Facebook
Google Plus
Twitter
Rssfeed

മുംബൈ നഗരത്തില്‍ ഗര്‍ഭഛിദ്ര നിരക്ക് കുത്തനെ ഉയരുന്നു

മുംബൈ നഗരത്തില്‍ ഗര്‍ഭഛിദ്ര നിരക്ക് കുത്തനെ ഉയരുന്നു

മുംബൈ: ഗുരുതരമായ ആശങ്കയുയര്‍ത്തി രാജ്യത്തെ ഗര്‍ഭഛിദ്ര നിരക്ക് ക്രമാതീതമായി ഉയരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ മുംബൈ നഗരത്തില്‍ മാത്രം 61 ശതമാനം ആയി ഗര്‍ഭഛിദ്ര നിരക്ക് ഉയര്‍ന്നു. ബൃഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനില്‍ (ബി.എം.സി)ഇവിടുത്തെ പൊതുജനാരോഗ്യ വിഭാഗം സമര്‍പിച്ച കണക്കുകള്‍ ആണ് ഇതിലേക്ക് വിരല്‍ചൂണ്ടുന്നത്.
2012-13വര്‍ഷത്തെ കണക്കനുസരിച്ച് മുംബൈ നഗരത്തില്‍ മാത്രം 27,256 അബോര്‍ഷനുകള്‍ ആണ് നടന്നത്. എന്നാല്‍, 2010-11 വര്‍ഷത്തില്‍ ഇത് 16,977 ആയിരുന്നു. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ നടത്തിയ അബോര്‍ഷന്‍്റെ കണക്കുകള്‍ ആണ് ഇത്.
എന്നാല്‍, ലിംഗ നിര്‍ണയവുമായി ബന്ധപ്പെട്ട് അല്ല ഈ അബോര്‍ഷനുകളെന്ന് പൊതുജനാരോഗ്യവകുപ്പ് മന്ത്രി സുരേഷ് ഷെട്ടി പ്രതികരിച്ചു. ഒൗദ്യോഗിക ഭാഷ്യം ഇതാണെങ്കിലും അനധികൃതമായി ഗര്‍ഭസ്ഥ ശിശുവിന്‍്റെ ലിംഗ നിര്‍ണയം നടത്തി അത് പെണ്‍കുട്ടിയാണെന്ന് അറിയുന്നപക്ഷം 20 ആഴ്ചക്കുള്ളില്‍ ഗര്‍ഭഛിദ്രം നടത്തുന്നത് ഏറിവരികയാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. നഗരത്തിലെ ആണ്‍- പെണ്‍ ജനനനിരക്കിലെ വന്‍ വ്യത്യാസം വിരല്‍ചൂണ്ടുന്നതും ദമ്പതികള്‍ ആണ്‍കുട്ടികള്‍ ജനിക്കുന്നതിന് പ്രാമുഖ്യം നല്‍കുന്നു എന്നതിലേക്കാണ്.
2011ലെ സെന്‍സസ് അനുസരിച്ച് 1000ആണ്‍കുട്ടികള്‍ക്ക് 874 പെണ്‍കുട്ടികള്‍ എന്നാണ് മുംബൈ നഗരത്തിലെ ജനന നിരക്ക്. മുംബൈയില്‍ അടക്കം മഹാരാഷ്ട്രയിലെ ജനനനിരക്കിലെ വ്യത്യാസം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് പറഞ്ഞ ഷെട്ടി ഇത് നിയന്ത്രിക്കുന്നതിന് സംസ്ഥാനം നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും അറിയിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus