12:30:26
22 Dec 2014
Monday
Facebook
Google Plus
Twitter
Rssfeed

സര്‍ക്കാറിനെ താഴെയിറക്കുന്നത് അജണ്ടയിലില്ല -പന്ന്യന്‍

സര്‍ക്കാറിനെ താഴെയിറക്കുന്നത് അജണ്ടയിലില്ല -പന്ന്യന്‍

തിരുവനന്തപുരം: സര്‍ക്കാറിനെ താഴെയിറക്കുന്ന കാര്യം അജണ്ടയിലില്ലെന്ന് പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചക്കു ശേഷം സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കി. അസാന്മാര്‍ഗിക മാര്‍ഗത്തിലൂടെ സര്‍ക്കാറിനെ താഴെയിറക്കില്ലെന്നും മുന്നണിയുടെ ഈ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. എ.കെ.ജി സെന്‍ററിലാണ് പന്ന്യന്‍-പിണറായി കൂടിക്കാഴ്ച നടന്നത്. സി.പി.എം പി.ബി. അംഗം കോടിയേരി ബാലകൃഷ്ണനും കൂടിക്കാഴ്ചക്കെത്തിയിരുന്നു.

'യു.ഡി.എഫ് സര്‍ക്കാറിനെ പുറത്താക്കാന്‍ ഒരു വഴിയും സ്വീകരിക്കില്ല. സി.പി.എമ്മിനും സി.പി.ഐക്കും ഇതില്‍ വ്യത്യസ്താഭിപ്രായമില്ല. കെ.എം. മാണി എന്താലോചിക്കുന്നു എന്ന കാര്യം ഞങ്ങള്‍ക്കറിയില്ല' -പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ കാലാവധി തികക്കേണ്ടത് അവരുടെ കാര്യമാണ്. പക്ഷേ മുഖ്യമന്ത്രി ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല. മുഖ്യമന്ത്രിക്കെതിരെ പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബദല്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനുള്ള സൂചനകള്‍ നല്‍കിക്കൊണ്ടാണ് ചൊവ്വാഴ്ച രാവിലെ പന്ന്യന്‍ രവീന്ദ്രന്‍ എ.കെ.ജി സെന്‍ററിലെത്തിയിരുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേക്കാള്‍ മാന്യനാണ് കെ.എം. മാണിയെന്നും അദ്ദേഹം മുഖ്യമന്ത്രിയാകുമോ ഇല്ലയോ എന്നത് പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ തെളിയിക്കുമെന്നും കൂടിക്കാഴ്ചക്കു മുമ്പ് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞിരുന്നു. ഈ നിലപാടില്‍ നിന്ന് സി.പി.ഐ പിന്നാക്കം പോയെന്നാണ് പന്ന്യന്റെപ്രസ്താവന വ്യക്തമാക്കുന്നത്.

സര്‍ക്കാറിനെ താഴെയിറക്കുന്ന കാര്യത്തില്‍ ഇനി ഉരുത്തിരിയുന്ന സാഹചര്യത്തിന്‍െറ അടിസ്ഥാനത്തില്‍ സി.പി.എമ്മും ഇടതുമുന്നണിയും തീരുമാനമെടുക്കുമെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ പറഞ്ഞിരുന്നു. എസ്.ആര്‍.പിയുടെ പ്രസ്താവന ശ്രദ്ധയില്‍പെടുത്തിയപ്പോള്‍, അത് അവരുടെ അഭിപ്രായമാണെന്നും അതേക്കുറിച്ച് അറിയില്ലെന്നുമായിരുന്നു പന്ന്യന്‍െറ മറുപടി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com