12:30:26
20 Oct 2014
Monday
Facebook
Google Plus
Twitter
Rssfeed

ഝാര്‍ഖണ്ഡില്‍ നാലു ആദിവാസി പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്തു

ഝാര്‍ഖണ്ഡില്‍ നാലു ആദിവാസി പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്തു
എട്ടു പേര്‍ അറസ്റ്റില്‍

പാക്കൂര്‍ (ഝാര്‍ഖണ്ഡ്): ഝാര്‍ഖണ്ഡില്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ ഹോസ്റ്റലില്‍ അതിക്രമിച്ച് കയറിയ മുംഖംമൂടി സംഘം പ്രായപൂര്‍ത്തിയാവാത്ത നാലു ആദിവാസി പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാല്‍സംഗത്തിനിരയാക്കി. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് ഝാര്‍ഖണ്ഡിലെ പാക്കുര്‍ ജില്ലയിലെ ലിത്തിപാരയിലാണ് സംഭവം. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന പരാതികള്‍ക്കിടെ, ചൊവ്വാഴ്ച വാര്‍ത്താസമ്മേളനം നടത്തിയ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ എട്ട് പ്രതികളെ അറസ്റ്റുചെയ്തതായി അറിയിച്ചു.

ഞായറാഴ്ച രാത്രി 11 മണിയോടെ കത്തിയും വടിവാളുമായി 25പേരടങ്ങുന്ന മുഖംമൂടി സംഘമാണ് വാതില്‍ തകര്‍ത്ത് ഹോസ്റ്റലിലേക്ക് ഇരച്ചുകയറിയത്. വാള്‍ വീശി ഭീതി ഉയര്‍ത്തിയശേഷം, നാലുപുരുഷ അധ്യാപകരും വനിതാ വാര്‍ഡനും അടക്കമുള്ള സ്കൂള്‍ ജീവനക്കാരെ സംഘം മുറിയില്‍ പൂട്ടിയിട്ടു. തുടര്‍ന്ന,് നാലു പെണ്‍കുട്ടികളെ തെരഞ്ഞുപിടിച്ച് തട്ടിക്കൊണ്ടുപോയി ഹോസ്റ്റലില്‍ നിന്ന് 200മീറ്റര്‍ അകലെയുള്ള വിജനമായ സ്ഥലത്തുവെച്ച് കൂട്ടബലാല്‍സംഗത്തിനിരയാക്കി. രണ്ടു മണിക്കൂറിനുശേഷം പെണ്‍കുട്ടികള്‍ അവശരായി ഹോസ്റ്റലില്‍ ഇഴഞ്ഞെത്തുകയായിരുന്നു.
പര്‍ഹെയ്യ ഗോത്രവിഭാഗത്തില്‍പെട്ട 12നും 14നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് പീഡനത്തിനിരയായത്. പിടിയിലായവര്‍ അയല്‍ ഗ്രാമങ്ങളിലുള്ള സന്താള വിഭാഗത്തില്‍പെട്ട യുവാക്കളാണ്.ആകെയുള്ള ഒമ്പത് പ്രതികളില്‍ എട്ടുപേരും പിടിയിലായതായി ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ പറഞ്ഞു.
ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടികളെ വൈദ്യപരിശോധനക്ക് വിധേയരാക്കിയെന്നും അപകട നില തരണം ചെയ്തായും സംസ്ഥാന ഡി.ജി.പി അറിയിച്ചു. ക്രിസ്ത്യന്‍ മിഷിനറിമാര്‍ നടത്തുന്ന സ്കൂളില്‍ 60 ആണ്‍കുട്ടികള്‍ അടക്കം 130 കുട്ടികളാണ് പഠിക്കുന്നത്. ഒറ്റപ്പെട്ട പ്രദേശത്താണ് ഹോസ്റ്റല്‍ സ്ഥിതിചെയ്യുന്നതെന്നതും അക്രമികള്‍ക്ക് തുണയായി. ഝാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍നിന്ന് 350 കിലോമീറ്റള്‍ അകലെ ബംഗാള്‍ അതിര്‍ത്തിയിലാണ് പാക്കുര്‍ ജില്ല.

അയല്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ആഴ്ചയില്‍ മൃഗീയമായ ബലാല്‍സംഗ പരമ്പരകള്‍ അരങ്ങേറിയതിനു തൊട്ടുടന്‍ ആണ് ഝാര്‍ഖണ്ഡിലെ പുതിയ സംഭവം. കുട്ടികള്‍ അടക്കമുള്ള സ്ത്രീകളുടെ സുരക്ഷക്കുമേല്‍ കൊടിയ ഭീഷണിയുയര്‍ത്തി ലൈംഗിക അതിക്രമങ്ങള്‍ രാജ്യത്ത് വന്‍തോതില്‍ വ്യാപിക്കുകയണ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus