12:30:26
28 Dec 2014
Sunday
Facebook
Google Plus
Twitter
Rssfeed

നന്മക്കായി സൂസന്‍ നീന്തി, മരിക്കുംവരെ

നന്മക്കായി സൂസന്‍ നീന്തി, മരിക്കുംവരെ
സൂസന്‍ ടൈലര്‍
ഇംഗ്ളീഷ് ചാനല്‍ നീന്തിക്കടക്കാനുള്ള ശ്രമത്തില്‍ യുവതി മരിച്ചു

ലണ്ടന്‍: സന്നദ്ധ സംഘടനകളുടെ ധനസമാഹരണം ലക്ഷ്യമിട്ട് ഇംഗ്ളീഷ് ചാനല്‍ നീന്തിക്കടക്കാന്‍ ശ്രമിച്ച ബ്രിട്ടീഷ് യുവതി ഉദ്യമത്തിനിടെ മരിച്ചു. ലൈസെസ്റ്റര്‍ഷെയറിലെ സൂസന്‍ ടൈലര്‍ എന്ന 34കാരിയാണ് മറുകര പറ്റാന്‍ ചെറിയദൂരം മാത്രം ബാക്കി നില്‍ക്കെ മരിച്ചത്. മൊത്തം 33.8 കിലോ മീറ്റര്‍ നീന്താനാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നത്. ഡോവറിനടുത്ത സാംഫൈര്‍ ഹോയില്‍ നിന്ന് ഞായറാഴ്ച അര്‍ധരാത്രി കഴിഞ്ഞാണ് നീന്താന്‍ തുടങ്ങിയത്. മണിക്കൂറുകള്‍ക്കുശേഷം വൈകീട്ട് ആറു മണിയോടെ ഫ്രഞ്ച് തീരമടുക്കാന്‍ തുടങ്ങുമ്പോള്‍ സൂസന് ദേഹാസ്വാസ്ഥ്യമുണ്ടായി കുഴഞ്ഞ നിലയിലായി. ഉടന്‍ സമാന്തരമായി നീങ്ങിയ ബോട്ടിലുണ്ടായിരുന്ന സഹോദരനും ഭര്‍ത്താവും മറ്റും ഇവരെ വലിച്ച് ബോട്ടില്‍ കയറ്റി ഹെലികോപ്ടര്‍ വഴി ആശുപത്രിയിലത്തെിച്ചെങ്കിലും മരിച്ചു.
സൂസന്‍െറ ഉദ്യമത്തെ പിന്തുണക്കുന്ന ഫേസ്ബുക് കൂട്ടായ്മയില്‍ പെട്ട സുഹൃത്തുക്കള്‍ ഇവരുടെ നീന്തലിന്‍െറ പുരോഗതി ഓണ്‍ലൈന്‍ വഴി വിലയിരുത്തുന്നുണ്ടായിരുന്നു. ഇതിനിടെയുണ്ടായ മരണം ഇവര്‍ക്ക് തീരാ ദു$ഖമായി. അക്കൗണ്ടന്‍റായി ജോലി ചെയ്യുന്ന സൂസന്‍ ‘റെയ്ന്‍ബോസ് ഹോസ്പൈസ്’, ‘ഡയബെറ്റിസ് യു.കെ’ എന്നീ സന്നദ്ധ സംഘടനകള്‍ക്കായാണ് ധനശേഖരണം ലക്ഷ്യമിട്ടത്. ലോകത്തെ ഏറ്റവും നല്ല വ്യക്തിയെയാണ് മരണം തട്ടിയെടുത്തതെന്ന് സൂസന്‍െറ പിതാവ് ആര്‍തര്‍ റൈറ്റ് പറഞ്ഞു. മരണ വിവരമറിഞ്ഞശേഷം ഇവരുടെ ധനസമാഹര യജ്ഞത്തിലേക്ക് പതിനായിരക്കണക്കിന് പൗണ്ട് സംഭാവനയായത്തെി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus