12:30:26
23 Oct 2014
Thursday
Facebook
Google Plus
Twitter
Rssfeed

അവസാന ടെലിഗ്രാം രാഹുലിന്

അവസാന ടെലിഗ്രാം രാഹുലിന്
കേരളത്തിന് ‘രണ്ടാം സ്ഥാനം’

ന്യൂദല്‍ഹി: വിടപറയുംമുമ്പേ അന്ത്യോപചാരമര്‍പ്പിക്കാന്‍ ആയിരങ്ങള്‍ തിക്കും തിരക്കും കൂട്ടിയപ്പോള്‍ അവസാന ദിനം 20000ത്തില്‍പരം സന്ദേശങ്ങളുമായാണ് ടെലിഗ്രാം സംവിധാനം എന്നെന്നേക്കുമായി കണ്ണടച്ചത്. കാലത്തിന്‍െറ കുത്തൊഴുക്കില്‍ മറഞ്ഞ ആ കമ്പി സന്ദേശങ്ങളില്‍ അവസാനത്തേത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിക്കായിരുന്നു.
ചരിത്രത്തിലേക്ക് പിന്‍വാങ്ങിയ വിനിമയ സംവിധാനത്തിന്‍െറ അവസാന കണ്ണികളാവാന്‍ ആളുകള്‍ മത്സരിച്ചപ്പോള്‍ രാജ്യത്തുടനീളം ടെലിഗ്രാം ഓഫിസുകളില്‍ അഭൂതപൂര്‍വമായ തിരക്കനുഭവപ്പെട്ടു. അവസാന നാളില്‍ 2200 ടെലിഗ്രാമുകളുമായി ദല്‍ഹിയാണ് ഒന്നാം സ്ഥാനത്തത്തെിയത്. 1867 കമ്പി സന്ദേശങ്ങളയച്ച് കേരളം ടെലിഗ്രാമിന്‍െറ ഫിനിഷിങ് പോയന്‍റില്‍ രണ്ടാമതത്തെി. ദല്‍ഹി ജന്‍പഥിലെ സെന്‍ട്രല്‍ ടെലിഗ്രാഫ് ഓഫിസില്‍ നിന്നുള്ള അവസാനത്തെ ടെലിഗ്രാം സന്ദേശം പോയത് ഞായറാഴ്ച രാത്രി 11.45നായിരുന്നു. ദൂരദര്‍ശന്‍ ന്യൂസിലെ ജീവനക്കാരനായ അശ്വനി മിശ്രയാണ് രാഹുല്‍ ഗാന്ധിക്ക് ഭാവിജീവിതത്തില്‍ വിജയാശംസ നേര്‍ന്ന് അവസാന സന്ദേശമയച്ചത്. 1982-83 സീസണില്‍ 45000 ടെലിഗ്രാഫ് ഓഫിസുകളുണ്ടായിരുന്നു രാജ്യത്ത്. അന്ന് വര്‍ഷം ഏഴരക്കോടി ടെലിഗ്രാം സന്ദേശങ്ങളാണ് മേല്‍വിലാസക്കാരെത്തേടി ഒഴുകിപ്പരന്നത്. ഞായറാഴ്ച ചരിത്രത്തില്‍നിന്ന് മറയുമ്പോള്‍ ഇന്ത്യയില്‍ മൊത്തം ഓഫിസുകളുടെ എണ്ണം 75 മാത്രം. ആകെ ജീവനക്കാര്‍ ആയിരത്തോളം. ഇവരെ ഒരാഴ്ചക്കകം ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന്‍െറ (ബി.എസ്.എന്‍.എല്‍) ബ്രോഡ്ബാന്‍ഡ്, ലാന്‍ഡ്ലൈന്‍, സെല്ലുലാര്‍ വിഭാഗങ്ങളിലേക്ക് മാറ്റും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus