12:30:26
22 Dec 2014
Monday
Facebook
Google Plus
Twitter
Rssfeed

എം.ടിക്ക് ആശംസകളോടെ...

എം.ടിക്ക് ആശംസകളോടെ...
80ാം പിറന്നാളിലത്തെിയ എം.ടി. വാസുദേവന്‍ നായര്‍ക്ക് ആശംസ നേരാനത്തെിയവര്‍ പൊന്നാട അണിയിച്ചപ്പോള്‍

കോഴിക്കോട്: മനംനിറയെ ആഹ്ളാദവാനായിരുന്നു എം.ടി. വാസുദേവന്‍ നായര്‍ തിങ്കളാഴ്ച. മുഖത്ത് പതിവിലേറെ പ്രസാദം. 80ാം പിറന്നാള്‍ ദിനത്തില്‍ ആശംസ നേരാന്‍ എത്തിയവരെ ഒന്നൊഴിയാതെ അദ്ദേഹം സ്വീകരിച്ചു. ഒറ്റക്കും കൂട്ടായും എത്തിയവരോട് മൃദുസ്വരത്തില്‍ കുശലാന്വേഷണം നടത്തി. രാഷ്ട്രീയ നേതാക്കള്‍, എഴുത്തുകാര്‍, പ്രസാധകര്‍, വിദ്യാര്‍ഥികള്‍, പരിചയക്കാര്‍, സമകാലികര്‍, വായനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ അങ്ങനെ രാവിലെ മുതല്‍ സജീവമായിരുന്നു ‘സിതാര’ ഭവനം. അടുത്ത പരിചയക്കാരും സുഹൃത്തുക്കളും അരികിലത്തെുമ്പോള്‍ മുഖത്ത് തിളക്കം കൂടി.
എഴുത്തുകാരനായിരിക്കുന്നതിലും ഇത്രയും കാലം ജീവിച്ചിരിക്കുന്നതിലുമുള്ള സംതൃപ്തി അദ്ദേഹം വാക്കുകളില്‍ പ്രകടിപ്പിച്ചു. ഇക്കാലമത്രയും കൂടെനിന്നവരോടും കൈപിടിച്ചു നടത്തിയവരോടുമുള്ള നന്ദി പ്രകാശിപ്പിച്ചു. ഇടക്കിടെ വന്ന ഫോണ്‍വിളികള്‍ക്ക് മറുപടി പറഞ്ഞു. അങ്ങത്തേലക്കല്‍ ജീവിതത്തിന്‍െറ നാനാതുറകളിലുള്ളവര്‍ ഉണ്ടായിരുന്നു. എല്ലാറ്റിനും സാക്ഷിയായി ഭാര്യ കലാമണ്ഡലം സരസ്വതിയും മകള്‍ അശ്വതിയും. വന്നവരെ പരിചരിക്കാന്‍ അവരും കൂടി. മാധ്യമപ്രവര്‍ത്തകരോട് സാരഗര്‍ഭമായി പ്രതികരിച്ചു. ചാനലുകള്‍ക്കു മുന്നില്‍ പതിവില്ലാതെ വാചാലനായി. കുടുംബജീവിതം, സാഹിത്യജീവിതം, പഠനകാലം തുടങ്ങിയവയെക്കുറിച്ചെല്ലാം വിശദമായി പറഞ്ഞു.
മേയര്‍ എ.കെ. പ്രേമജം, മുന്‍ മന്ത്രി ബിനോയ് വിശ്വം, എ. പ്രദീപ്കുമാര്‍ എം.എല്‍.എ, , ഡെപ്യൂട്ടി മേയര്‍ പ്രഫ. പി.ടി. അബ്ദുല്‍ ലത്തീഫ്, ജില്ലാ കലക്ടര്‍ സി.എ. ലത, ഡോ. മൊയ്തു, സി.പി.ഐ നേതാവ് ടി.വി. ബാലന്‍, എ.ഡി.എം കെ.പി. രമാദേവി തുടങ്ങിയവരെല്ലാം എം.ടിയുടെ വീട്ടിലത്തെി. ഉച്ചവരെ സിതാരയുടെ മുറ്റത്ത് എം.ടിയുണ്ടായിരുന്നു. ഉച്ചയോടെ, ശാരീരികമായ അസ്വസ്ഥത തോന്നിയതോടെയാണ് അദ്ദേഹം എല്ലാവര്‍ക്കും യാത്രപറഞ്ഞ് മംഗളങ്ങള്‍ നേര്‍ന്നവര്‍ക്ക് നന്ദി പറഞ്ഞ് പിന്‍വാങ്ങിയത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com