12:30:26
20 Dec 2014
Saturday
Facebook
Google Plus
Twitter
Rssfeed

ഒന്നരനൂറ്റാണ്ടിന്റെ ചരിത്രം പേറി ‘കമ്പിയടി’ ഇന്ന് യാത്രയാവും

ഒന്നരനൂറ്റാണ്ടിന്റെ ചരിത്രം പേറി  ‘കമ്പിയടി’ ഇന്ന് യാത്രയാവും

തിരുവനന്തപുരം: ടെലിഗ്രാം ഇനി ചരിത്രത്തിലേക്ക്. ഞായറാഴ്ച ഉച്ചക്ക് 12 ഓടെ നടക്കുന്ന അവസാന കമ്പിയടിയോടെ ടെലിഗ്രാം എന്ന സേവനം നാട്ടുകാര്‍ക്കിടയില്‍ നിന്ന് യാത്രയാകും. 1854ല്‍ ബ്രിട്ടീഷുകാര്‍ ആരംഭിച്ച ടെലിഗ്രാം സേവനം ജനങ്ങള്‍ക്കിടയിലെ ചിരിയും സങ്കടവും ദു$ഖവും പങ്കുവെച്ചാണ് ചരിത്രമാകുന്നത്.
ടെലിഗ്രാം സേവനത്തിന് യാത്രയയപ്പ ് നല്‍കാന്‍ പല ടെലിഗ്രാഫ് ഓഫിസുകളിലും ശനിയാഴ്ച തിരക്കും അനുഭവപ്പെട്ടു. ടെലിഗ്രാം സേവനം നിര്‍ത്തുന്നതിന് മുമ്പുള്ള അവസാന പ്രവൃത്തിദിനമായ ഇന്നലെ അവസാനമായി കമ്പിയടിക്കാനെത്തിയവരില്‍ കന്നിക്കാരുമുണ്ടായിരുന്നു. എന്നാല്‍ ടെലിഗ്രാം അടിച്ചവര്‍ക്ക് മെസഞ്ചര്‍ വീട്ടിലെത്തി കൊണ്ടുവരുമെന്ന പ്രതീക്ഷ വേണ്ട. ടെലിഗ്രാം കവറിലിട്ട് സ്റ്റാമ്പൊട്ടിച്ച് അതത് പോസ്റ്റോഫിസുകളിലേക്കയക്കും. സാധാരണ കത്തുകള്‍ പോലെ പോസ്റ്റ്മാന്‍ വീട്ടിലെത്തിക്കും. ടെലിഗ്രാമുകളുടെ ആവശ്യകത കുറഞ്ഞതോടെ മെസഞ്ചറുകളെ നേരത്തേതന്നെ പിന്‍വലിച്ചിരുന്നു. ആര്‍മി, നേവി, എയര്‍ഫോഴ്സ്, ഡിഫന്‍സ് ടെന്‍ഡറുകള്‍ , കോടതികളുടെ ആധികാരിക രേഖകള്‍ തുടങ്ങി ഒട്ടനവധി സ്ഥാപനങ്ങളുടെയും പതിനായിരക്കണക്കിന് ഇതര സ്ഥാപനങ്ങളുടെയും സന്ദേശങ്ങള്‍ ടെലിഗ്രാം വഴിയാണ് കൈമാറ്റം ചെയ്തുവന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ നഷ്ടത്തിന്‍െറ കണക്ക് പറഞ്ഞാണ് കമ്പി ആപ്പീസുകളുടെ പ്രവര്‍ത്തനം നിര്‍ത്തുന്നത്.
മരണവാര്‍ത്ത ടെലിഗ്രാമില്‍ അടിക്കുന്ന രീതിയും അവസാനിച്ചിരുന്നു. എന്നാല്‍ വിവാഹത്തിനും മറ്റ് ആശംസകള്‍ അയക്കാനുമാണ് ചിലരെങ്കിലും ടെലിഗ്രാം ഉപയോഗിച്ചുവന്നിരുന്നത്. അതിന്‍െറ അവസാനം ഇന്ന് ഉച്ചയോടെ കഴിയും. ഏറ്റവും ചെലവ് കുറഞ്ഞ സംവിധാനമാണ് ടെലിഗ്രാം. അത് ഇല്ലാതാകുന്നതില്‍ വിഷമിക്കുന്ന വലിയൊരു വിഭാഗം മുതിര്‍ന്നവരുണ്ട്. എന്നാല്‍ മൊബൈല്‍ഫോണും എസ്.എം.എസ് സംവിധാനവും പുതിയ ആശയവിനിമയ സംവിധാനമായി മാറിയ സ്ഥിതിക്കാണ് കമ്പിയടി ബി.എസ്.എന്‍.എല്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com