ഗോപീ സുന്ദറിന്‍്റെ ഗാനം ബോളിവുഡില്‍ ഹിറ്റ്

ഗോപീ സുന്ദറിന്‍്റെ ഗാനം ബോളിവുഡില്‍ ഹിറ്റ്
സിനിമയിലെ എല്ലാ മേഖലയിലും പ്രവര്‍ത്തിക്കുന്നവരുടെ സ്വപ്നമാണ് ബോളിവുഡ്. അവിടെയത്തെിപ്പെടുക എന്നാല്‍ വലിയ അംഗീകാരം. കേരളത്തില്‍ നിന്ന് ബോളിവുഡിലത്തെിയ ആദ്യഗായകന്‍ യേശുദാസ്. അദ്ദേഹം വിസ്മയാവഹമായ നേട്ടം കൊയ്യുകയും ചെയ്തു. പിന്നെ ഏറ്റവും വലിയ നേട്ടം കൊയ്തത് സംവിധായകനെന്ന നിലയില്‍ പ്രിയദര്‍ശനാണ്. എന്നാല്‍ ഒരു സംഗീതസംവിധായകന്‍ ബോളിവുഡിലത്തെുന്നത് ആദ്യം; അതും ഗായകനായി. മലയാള ഗാനലോകത്ത് മിന്നിനില്‍ക്കുന്ന സംഗീത സംവിധായകന്‍ ഗോപി സുന്ദറാണ് ആ പുതിയ ഗായകന്‍.
മലയാള സിനിമാപ്പാട്ടിന്‍്റെ ഈ വര്‍ഷം ഗോപീ സുന്ദറിന്‍േറതാണ്. കൈ നിറയെ സിനിമകള്‍. 10.30 എ.എം ലോക്കല്‍ കോള്‍, നീ കൊ ഞ ച, കമ്മത്ത് ആന്‍ഡ് കമ്മത്ത്, സൗണ്ട് തോമ, മുംബൈ പൊലീസ്, എ.ബി.സി.ഡി, അഞ്ചു സുന്ദരികള്‍, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് അങ്ങനെ ഇരിക്കാന്‍ നേരമില്ലാതെ പാട്ടുകള്‍ ചെയ്യുന്നതിനിടയിലാണ് ഹിന്ദിയില്‍ ഗായകനായി പോയത്.
നേരത്തെ ചെന്നൈയില്‍ ഗോപി വിശാല്‍ -സുന്ദര്‍ എന്ന ഹിന്ദി സംഗീതസംവിധായകരോടൊപ്പം പ്രോഗ്രാമറായി ജോലി ചെയ്തതാണ് വഴി തിരിവായത്. ഗോപീസുന്ദറിന്‍െറ ആലാപനത്തെപ്പറ്റി അറിയാവുന്ന അവര്‍ ഷാരൂഖ് ഖാന്‍ ചിത്രമായ ചെന്നൈ എക്സ്പ്രസിനുവേണ്ടി പാട്ടുകളൊരുക്കിയപ്പോള്‍ ഗോപിയെ നേരിട്ട് ക്ഷണിക്കുകയായിരുന്നു. തമിഴ് ഗായിക ചിന്‍മയി ശ്രീപാദയോടൊപ്പമാണ് ഗോപി ആ ഗാനം പാടിയത്. ‘ടിറ്റ്ലി’ എന്നാരംഭിക്കുന്ന ഹിന്ദി ഗാനം പാടുമ്പോള്‍ വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ സംഗീത സംവിധായകര്‍ക്ക് വലിയ തൃപ്തിയായി. അവരുടെ പ്രതീക്ഷപോലെ ഗാനം ഇറങ്ങിയപ്പോള്‍ തന്നെ ഹിറ്റായി. ഇനിയും കൈ നിറയെ ഗാനങ്ങളുമായാണ് ഗോപീ സുന്ദര്‍ തന്‍െറ ചെന്നൈ സ്റ്റുഡിയോയില്‍ കമ്പോസിങ്ങിനിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus