12:30:26
22 Aug 2014
Friday
Facebook
Google Plus
Twitter
Rssfeed

വൈബ് വന്നു

വൈബ് വന്നു

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ആദ്യ ഹാച്ച്ബാക്കും വെരിറ്റോയുടെ മുറിവാലന്‍ രൂപവുമായ വൈബ് വിപണിയിലത്തെി. കേരളത്തിലേക്കുള്ള ഒൗ ദ്യോഗിക വരവ് 2013 ജൂണ്‍ ഏഴ് വെള്ളിയാഴ്ച ഉച്ചക്ക് 12.30 ന് എറണാകുളത്ത് സംഭവിച്ചു.

മാരുതി സുസുക്കി സ്വിഫ്റ്റ് മുതല്‍ ഫോഡ് ഫിഗോക്ക് വരെ എതിരാളിയാണ് വൈബ്. ഒരു ലിറ്റര്‍ ഡീസലിന് 20.8 കിലോമീറ്ററാണ് ഓട്ടമോട്ടീവ് റിസര്‍ച് അസോസിയേഷന്‍ സാക്ഷ്യപ്പെടുത്തുന്ന ഇന്ധനക്ഷമത. നികുതി ഇളവിനുള്ള മാനദണ്ഡമനുസരിച്ച് നീളം നാലു മീറ്ററില്‍ താഴെയാക്കിയാണ് വൈബ് ഇറക്കിയിരിക്കുന്നത്. ഡീസല്‍ എന്‍ജിന്‍്റെ ശേഷി 1.5 ലീറ്ററില്‍ താഴെയും പെട്രോള്‍ എന്‍ജിന്‍്റെ ശേഷി 1.2 ലീറ്ററില്‍ താഴെയുമാവണമെന്നും നിയമമുണ്ട്. എന്നാല്‍ റെനോ നിര്‍മിച്ച, 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ മാത്രമാണ് മഹീന്ദ്രക്കുള്ളത്. അതിനാല്‍ ഇപ്പോള്‍ വൈബിന് മഹീന്ദ്ര ഡീസല്‍ എന്‍ജിന്‍ മാത്രമാണ് നല്‍കിയിരിക്കുന്നത്. ചെറിയ പെട്രോള്‍ എഞ്ചിന്‍ കിട്ടുന്ന മുറക്ക് പെട്രോള്‍ വൈബും പ്രതീക്ഷിക്കാം.

പുതുതായി എത്തിയ അക്വാ റഷ് കൂടാതെ ഡയമണ്ട് വൈറ്റ്, ഫയറിങ്ങ് ബ്ളാക്ക്, ടൊറിയാഡര്‍ റെഡ്, ജാവാ ബ്രൗണ്‍, മിസ്റ്റ് സില്‍വര്‍, ഡോള്‍ഫിന്‍ ഗ്രേ എന്നീ ആറ് നിറങ്ങളില്‍ വെരീറ്റോ വൈബ് ലഭിക്കും. ഡി ടൂ, ഡി ഫോര്‍, ഡി സിക്സ് എന്നീ വേരിയന്‍്റുകളുണ്ട്. അടിസ്ഥാന മോഡലായ ഡി ടുവിന് 5.76 ലക്ഷം രൂപയും കൂടിയ മോഡലായ ഡി സിക്സിന് 6.64 ലക്ഷവുമാണ് കൊച്ചിയിലെ വില.

മൈലേജ്, ടെമ്പറേച്ചര്‍ തുടങ്ങിയവ സംബന്ധിച്ച് ഡ്രൈവറെ ഓര്‍മപ്പെടുത്തുന്ന ഡ്രൈവര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം വൈബിലുണ്ട്. എ.ബി.എസ്, ഇ.ബി.ഡി, ഡ്രൈവര്‍ എയര്‍ബാഗ്, എഞ്ചിന്‍ ഇമൊബിലൈസര്‍, സൈഡ് ഇംപാക്ട് ബീം, എല്ലാ സീറ്റിലും ക്രമീകരിക്കാവുന്ന ഹെഡ് റസ്റ്റ് എന്നിവയും ടെയില്‍ ലാബില്‍ എല്‍ ഇ ഡി ലൈറ്റ്, ഫോഗ് ലാംപ്, റൂഫ് റെയില്‍, സൈഡ് ക്ളാഡിങ് തുടങ്ങിയ പുതുമകളും ഇതിലുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus