12:30:26
23 Dec 2014
Tuesday
Facebook
Google Plus
Twitter
Rssfeed

ഗണേഷിന് വഴുതക്കാട്ടെ വീട്ടില്‍ തുടരാം; യാമിനിയെ ഇറക്കി വിടരുതെന്ന് കോടതി

ഗണേഷിന് വഴുതക്കാട്ടെ വീട്ടില്‍ തുടരാം; യാമിനിയെ ഇറക്കി വിടരുതെന്ന് കോടതി

തിരുവനന്തപുരം: കെ.ബി. ഗണേഷ്കുമാര്‍ വഴുതക്കാട് ടാഗോര്‍ നഗറിലെ വീട് കൈമാറുന്നതും വില്‍ക്കുന്നതും യാമിനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതും തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിലക്കി.
യാമിനിയെയും മക്കളെയും ഇവിടെനിന്ന് ഇറക്കിവിടരുതെന്നും ഉത്തരവിട്ടു.അതേസമയം, വീട്ടില്‍ ഗണേഷ് പ്രവേശിക്കുന്നത് വിലക്കണമെന്ന ആവശ്യം കോടതി നിരസിച്ചു. ഗാര്‍ഹികപീഡന സംരക്ഷണ നിയമപ്രകാരം ഗണേഷിനെതിരെ യാമിനി നല്‍കിയ ഹരജിയിലാണ് നടപടി.
ഗണേഷിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ചാണ് യാമിനി ഹരജി സമര്‍പ്പിച്ചത്. വ്യാഴാഴ്ച രാവിലെ യാമിനി നേരിട്ടെത്തി സമര്‍പ്പിച്ച ഹരജി ഉച്ചകഴിഞ്ഞ് പരിഗണിച്ചപ്പോള്‍ ഗണേഷിന്‍െറ അഭിഭാഷകന്‍ എതിര്‍ത്തു. ഹരജിയിലെ ആരോപണങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കുമെതിരെ തര്‍ക്കം ബോധിപ്പിക്കാന്‍ ഒരുദിവസ സമയം കോടതി അനുവദിച്ചു. ഹരജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

ഗണേഷിന്‍െറ മൊബൈല്‍ ഫോണില്‍ കണ്ടെത്തിയ അന്യസ്ത്രീകളുടെ പേരും എസ്.എം.എസ് ഉളളടക്കവും ഹരജിയിലുണ്ട്.
ഇതില്‍ ഒരു സ്ത്രീയുടെ പേരില്‍ 2011ല്‍ ഗണേഷ് 40,000 രൂപ നിക്ഷേപിച്ചത് സംബന്ധിച്ച രേഖകള്‍ താന്‍ കണ്ടെത്തിയിരുന്നുവെന്ന് യാമിനി പറയുന്നു. ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഗണേഷ് തൃപ്തികരമായ മറുപടി നല്‍കിയില്ല. നാലുമാസം മുമ്പ് മൂന്നുലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ വാങ്ങിയ ബില്ല് കണ്ടു. ഇത് ചോദ്യംചെയ്ത തന്നെ ഗണേഷ് ആക്രമിച്ചു. പലപ്പോഴും ഗണേഷ് തന്നെ ബലമായി പീഡിപ്പിച്ചു. ഗണേഷിന് ബന്ധമുളള സ്ത്രീകളുടെ വീട്ടില്‍ പോകുമ്പോള്‍ സംശയം തോന്നാതിരിക്കാന്‍ കുട്ടിയെകൂടി കൊണ്ടുപോകുമായിരുന്നു.
ഗണേഷിന്‍െറ പ്രവൃത്തികള്‍ ചോദ്യംചെയ്താല്‍ തന്നെ ആക്രമിക്കുകയാണ് പതിവെന്നും ഹരജിയില്‍ ആരോപിക്കുന്നു. ഫെബ്രുവരി 22ന് ഗണേഷ് തന്നെ ആക്രമിച്ചശേഷം മുഖ്യമന്ത്രിക്ക് രേഖാമൂലം പരാതി സമര്‍പ്പിച്ചെങ്കിലും കൈപ്പറ്റാതെ ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നും യാമിനി ആരോപിക്കുന്നു.

കൂടുതല്‍ ഗാര്‍ഹികപീഡനത്തില്‍നിന്ന് ഗണേഷിനെ നിയന്ത്രിക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഗണേഷിന്‍െറ ഉടമസ്ഥതയിലുളള ചെന്നൈയിലെയും വഴുതക്കാട്ടെയും വസതി കൈമാറ്റം ചെയ്യുന്നതും വില്‍ക്കുന്നതും തടയണം.
വഴുതക്കാട്ടെ വീട്ടില്‍നിന്ന് തന്നെയും മക്കളെയും ഒഴിപ്പിക്കരുത്. ഗണേഷിന്‍െറ സ്വത്തുക്കളുടെ പകുതി അവകാശം നല്‍കണം. ഇതില്‍ വഴുതക്കാട്ടെ വീടും 2.25 കോടിയും ഉള്‍പ്പെടും. തനിക്കെതിരെ പൊലീസില്‍ അപകീര്‍ത്തികരമായ പരാതി നല്‍കിയതിലും വിവാഹമോചന ഹരജിയിലെ ആരോപണങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിലുമുണ്ടായ മാനനഷ്ടത്തിന് 20 കോടി നഷ്ടപരിഹാരം അനുവദിക്കണം. തനിക്കും കുട്ടികള്‍ക്കുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നത് വിലക്കണമെന്നും ഹരജിയില്‍ യാമിനി ആവശ്യപ്പെട്ടിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com