12:30:26
23 Apr 2014
Wednesday
Facebook
Google Plus
Twitter
Rssfeed

സി.ഐ.ടി.യു അഖിലേന്ത്യാ സമ്മേളനത്തിന് തുടക്കമായി

സി.ഐ.ടി.യു അഖിലേന്ത്യാ സമ്മേളനത്തിന് തുടക്കമായി

കണ്ണൂര്‍: തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന്റെ ഐക്യത്തിന് ആഹ്വാനം ചെയ്ത് സി.ഐ.ടി.യു 14-ാം ദേശീയ സമ്മേളനത്തിന് കണ്ണൂരില്‍ തുടക്കമായി. പ്രതിനിധി സമ്മേളനം ദീപാങ്കര്‍ മുഖര്‍ജി ഹാളില്‍ സി.ഐ.ടി.യു പ്രസിഡന്‍റ് എ.കെ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. സാമ്രാജ്യത്വത്തിനും ഭരണകൂടത്തിന്റെ തെറ്റായ നയങ്ങള്‍ക്കുമെതിരെ പോരാട്ടം ശക്തമാക്കാന്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുടെ ഐക്യം കൂടുതല്‍ വിപുലപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 20,21 തിയ്യതികളില്‍ നടന്ന ദേശീയ പ്രക്ഷോഭം ട്രേഡ് യൂണിയനുകളുടെ ഐക്യം വിളിച്ചോതുന്നതാണ്. ഇത്തരം പ്രക്ഷോഭങ്ങളുടെ തുടര്‍ച്ച ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്‍റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ പ്രതിനിധി ഏരിയല്‍ ബി. കാസ്ട്രോ, വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍ പ്രതിനിധി അലക്സാണ്ടര്‍ ലിംപേരി, ദേശീയ ട്രേഡ് യൂണിയന്‍ നേതാക്കളായ ഗുരുദാസ് ദാസ് ഗുപ്ത, തപന്‍ സെന്‍, ആര്‍. ചന്ദ്രശേഖര്‍, ദൊരൈ രാജ്, അബാനി റോയ്, എം. ഷണ്‍മുഖം, എസ്.പി തിവാരി, സി.കെ ലൂക്കോസ്, സോണിയ ജോര്‍ജ് തുടങ്ങിയവരും സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്‍റ് ആനത്തവലട്ടം ആനന്ദന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എന്നിവരും സംസാരിച്ചു.

നാലു ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനം തിങ്കളാഴ്ച സമാപിക്കും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com