12:30:26
22 Dec 2014
Monday
Facebook
Google Plus
Twitter
Rssfeed

മണിപ്പൂരിലെ സൈനിക ഏറ്റുമുട്ടലുകള്‍ വ്യാജമെന്ന് സുപ്രീംകോടതി സമിതി

മണിപ്പൂരിലെ സൈനിക ഏറ്റുമുട്ടലുകള്‍ വ്യാജമെന്ന് സുപ്രീംകോടതി സമിതി

ന്യൂദല്‍ഹി: മണിപ്പൂരില്‍ അടുത്തിടെ നടന്ന സൈനിക ഏറ്റുമുട്ടലുകള്‍ വ്യാജമാണെന്ന് സുപ്രീംകോടതി നിയമിച്ച സമിതി കണ്ടെത്തി. അന്വേഷിച്ച ആറ് സൈനിക ഏറ്റുമുട്ടലുകളും വ്യാജമാണെന്ന് കണ്ടെത്തിയ സമിതി, 12 വയസ്സുകാരനെയടക്കം നിയവിരുദ്ധമായാണ് സൈന്യം ജനങ്ങളെ കൊലപ്പെടുത്തിയതെന്ന് വ്യക്തമാക്കുന്നു.

യാതൊരു ക്രിമിനല്‍ പശ്ചാത്തലവുമില്ലാത്ത ആളുകളാണ് കൊല്ലപ്പെട്ടതെന്നും ഇത്തരം കേസുകളില്‍ അധികൃതര്‍ ശരിയായ അന്വേഷണം നടത്തിയിട്ടില്ലെന്നും സമിതി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

സന്തോഷ് ഹെഗ്ഡെയുടെ നേതൃത്വത്തിലുള്ള സമിതിയാണ് മണിപ്പൂരില്‍ നടന്ന ആറ് സൈനിക ഏറ്റുമുട്ടലുകളെക്കുറിച്ച് അന്വേഷണം നടത്തിയത്. കഴിഞ്ഞ 30 വര്‍ഷത്തിനിടെ മണിപ്പൂരില്‍ 1528 വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ നടന്നിട്ടുണ്ടെന്ന പൊതുതാല്‍പര്യ ഹരജിയിലാണ് അന്വേഷണത്തിന് സുപ്രീംകോടതി സമിതിയെ നിയോഗിച്ചത്.

റിപ്പോര്‍ട്ടിന്മേല്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനോട് വിശദീകരണം ആവശ്യപ്പെട്ടു. ഏപ്രില്‍ 9നകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus