12:30:26
22 Sep 2014
Monday
Facebook
Google Plus
Twitter
Rssfeed

ഗണേഷ് എം.എല്‍.എ സ്ഥാനം രാജിവെക്കേണ്ടതില്ല- ആര്‍ ബാലകൃഷ്ണപിള്ള

ഗണേഷ് എം.എല്‍.എ സ്ഥാനം രാജിവെക്കേണ്ടതില്ല- ആര്‍ ബാലകൃഷ്ണപിള്ള

തിരുവനന്തപുരം: കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് കേരള കോണ്‍ഗ്രസ് ബി. ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള. ഗണേഷിന്റെഎം.എല്‍.എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നില്ല. എന്നാല്‍ പഴയ നിലപാടില്‍ തന്നെ തുടര്‍ന്നാല്‍ സ്ഥാനം നഷ്ടപ്പെടുമെന്നും ആര്‍.ബാലകൃഷ്ണപിള്ള വാര്‍ത്താസമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി.

സമനില തെറ്റിയ ഗണേഷ് താന്‍ പാര്‍ട്ടിയാണെന്ന നിലപാടില്‍ തുടരുകയാണെങ്കില്‍ പത്താനാപുരത്ത് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വരും. പത്താനാപുരത്ത് ഉപതെരഞ്ഞെടുപ്പ് വരികയാണെങ്കില്‍ മത്സരിക്കാനോ സ്ഥാനാര്‍ഥിയാകാനോ താനില്ല. പത്താനാപുരത്ത് മത്സരിക്കാന്‍ അനുയോജ്യനായ സ്ഥാനാര്‍ഥി താനാണെങ്കിലും മത്സരിക്കില്ല. ആവശ്യം മത്സരിക്കാന്‍ പാര്‍ട്ടി പുതിയ സ്ഥാനാര്‍ഥിയെ കണ്ടുവെച്ചിട്ടുണ്ട്.

പാര്‍ട്ടി ആവശ്യപ്പെട്ടിട്ടല്ല ഗണേഷ് രാജിവെച്ചത്. സഹികെട്ടപ്പോള്‍ മുഖ്യമന്ത്രി പുറത്താക്കിയാണ്. യാമിനി വിഷയത്തില്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടായെന്ന് ആരോപിക്കുന്നു. ഗണേഷ്കുമാര്‍ പറഞ്ഞ ബാഹ്യ ഇടപെടലുകളെയും ഗൂഢാലോചനയെയും കുറിച്ച് അന്വേഷിക്കണം.

ഗണേഷ്കുമാര്‍ രാജിവെച്ച സ്ഥിതിക്ക് കേരള കോണ്‍ഗ്രസ്ബിക്ക് ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ഇനി മന്ത്രി സ്ഥാനം ആവശ്യമില്ല. കേരള കോണ്‍ഗ്രസ്ബിക്ക് നല്‍കിയ വകുപ്പുകള്‍ ഘടകകക്ഷികള്‍ക്ക് നല്‍കാതെ കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെടുന്നതെന്നും ആര്‍.ബാലകൃഷ്ണപിള്ള വ്യക്തമാക്കി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com