12:30:26
18 Apr 2014
Friday
Facebook
Google Plus
Twitter
Rssfeed

ആണവാക്രമണം നടത്തുമെന്ന് ഉത്തരകൊറിയയുടെ മുന്നറിയിപ്പ്

ആണവാക്രമണം നടത്തുമെന്ന് ഉത്തരകൊറിയയുടെ മുന്നറിയിപ്പ്

വാഷിങ്ടണ്‍: യു.എസിനെതിരെ ആണവാക്രമണം നടത്തുമെന്ന് ഉത്തര കൊറിയ വീണ്ടും മുന്നറിയിപ്പ് നല്‍കി. ശക്തവും ലളിതവുമായ ആണവായുധങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്താന്‍ സൈന്യം തയാറാണ്. പൊട്ടിത്തെറിക്കുള്ള സമയം വളരെവേഗം അടുത്തുകൊണ്ടിരിക്കുകയാണ്. യുദ്ധം ഇന്നോ നാളെയോ തുടങ്ങുമെന്നും ഉത്തര കൊറിയ വ്യക്തമാക്കി.

യു.എസ് കടന്നാക്രമണത്തെ ശക്തമായ പ്രത്യാക്രമണത്തിലൂടെ നേരിടാന്‍ കൊറിയന്‍ നേതൃത്വം സൈന്യത്തിനു നിര്‍ദേശം നല്‍കിയതായി ഔദ്യോഗിക വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

വടക്കന്‍ കൊറിയയുടെ ആക്രമണം നേരിടാന്‍ മിസൈല്‍ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുമെന്ന് യു.എസ് പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ആണവാക്രമണ മുന്നറിയിപ്പുമായി ഉത്തര കൊറിയ വീണ്ടും രംഗത്തെത്തിയത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus