12:30:26
23 Apr 2014
Wednesday
Facebook
Google Plus
Twitter
Rssfeed

മനിലയില്‍ ഭൂചലനം: ആളപായമില്ല

മനിലയില്‍ ഭൂചലനം: ആളപായമില്ല

മനില: ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. വ്യാഴാഴ്ച രാവിലെയാണ് ക്യൂസോണ്‍ പ്രവിശ്യയില്‍ റിക്ടര്‍ സ്കെയിലില്‍ 5.4 രേഖപ്പെടുത്തിയ ചലനം ഉണ്ടായത്. ബാലറില്‍ നിന്നും 17 കിലോമീറ്റര്‍ വടക്കു കിഴക്കുള്ള അറോറക്കടുത്താണ് പ്രഭവ കേന്ദ്രമെന്ന് കരുതുന്നതായി ഫിലിപ്പീന്‍സ് വോള്‍ക്കാനോളജി ആന്‍്റ് സീസ്മോളജി വകുപ്പ് റിപ്പോര്‍ട്ട് ചെയ്തു.

മെട്രോ മനിലയുള്‍പ്പെടെ ലുസോണ്‍ ദ്വീപിലെ പ്രധാന സ്ഥലങ്ങളില്‍ തുടര്‍ച്ചയായ ചെറു ചലനങ്ങള്‍ അനുഭവപ്പെട്ടു. ശക്തമായ ചലനമായിരുന്നുവെങ്കിലും ആളപായമോ നാശനാഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഭൂകമ്പങ്ങളും അഗ്നിപര്‍വത സ്ഫോടനങ്ങളും പതിവായ ഫിലിപ്പീന്‍സില്‍ കഴിഞ്ഞ ആഗ്സറ്റില്‍ സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus