12:30:26
17 Sep 2014
Wednesday
Facebook
Google Plus
Twitter
Rssfeed

പാലക്കാട് കാറിടിച്ച് സ്ത്രീയും കൊച്ചുമകനും മരിച്ചു

പാലക്കാട് കാറിടിച്ച് സ്ത്രീയും കൊച്ചുമകനും മരിച്ചു

പാലക്കാട്: പാലക്കാട് കൊടുവായൂരില്‍ നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചുകയറി സ്ത്രീയും കൊച്ചുമകനും മരിച്ചു. കടക്കുമുന്നില്‍ ബസ് കാത്തു നിന്ന കൊടുവായൂര്‍ കിഴക്കത്തേല ഫറൂഖിന്റെ ഭാര്യ നിരാവര്‍ണീസ (51), കൊച്ചുമകന്‍ സുല്‍ത്താന്‍ (12) എന്നിവരാണ് മരിച്ചത്. രാവിലെ ഏഴു മണിയോടെയാണ് അപകടം നടന്നത്.
മദ്രസ പരീക്ഷക്ക് പോകാനായി രാവിലെ ബസ് കാത്തു നില്‍ക്കുമ്പോഴാണ് അപകടമുണ്ടായത്. ഇരുവരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. വണ്ടിത്താവളം നന്ദിയോട് വേഴേമ്പ്ര സക്കീര്‍ ഹുസൈന്റെ മകനായ സുല്‍ത്താന്‍ വണ്ടിത്താവളം കെ.കെ.എം ഹയര്‍സെക്കന്‍്ററി സ്കൂളിലെ ആറാം ക്ളാസ് വിദ്യാര്‍ഥിയാണ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com