12:30:26
21 Sep 2014
Sunday
Facebook
Google Plus
Twitter
Rssfeed

രാഷ്ട്രപതി അഞ്ച് ദയാഹരജികള്‍ തള്ളി

രാഷ്ട്രപതി അഞ്ച് ദയാഹരജികള്‍ തള്ളി

ന്യൂദല്‍ഹി: വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയലില്‍ കഴിയുന്ന അഞ്ചു പ്രതികളുടെ ദയാഹരജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി തള്ളി. രണ്ടുപേരുടെ ശിക്ഷ ജീവപര്യന്തമായി കുറക്കുകയും ചെയ്തു. ഒമ്പത് ദയാഹരജികളായിരുന്നു രാഷ്ട്രപതിയുടെ പരിഗണനയിലുണ്ടായിരുന്നത്. എന്നാല്‍ വധശിക്ഷ ശരിവെച്ച പ്രതികളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഉത്തര്‍പ്രദേശില്‍ കുടുംബത്തിലെ 13 പേരെ 1986 ആഗസ്റ്റ് 17ന് കൊലപ്പെടുത്തിയ ഗുര്‍മീത് സിങ്ങിന്റെദയാഹരജിയാണ് പരിഗണനയിലുണ്ടായിരുന്ന ഹര്‍ജികളില്‍ പ്രധാനപ്പെട്ടത്.
ഉത്തര്‍പ്രദേശിലെ സുരേഷ്, റാംജി എന്നിവരുടെ ദയാഹരജിയും രാഷ്ട്രപതിയുടെ പരിഗണനയിലുണ്ടായിരുന്നു. ഇവര്‍ കുടംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷക്ക് വിധിക്കപ്പെട്ടത്. 1993ല്‍ ഹരിയാനയില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും പരോളിലിറങ്ങിയതിനുശേഷം പെണ്‍കുട്ടിയുടെ കുടുംബത്തിലെ അഞ്ച് അംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത ധര്‍മ്മപാലും വധശിക്ഷക്ക് വിധിക്കപ്പെട്ടു ജയിലില്‍ കഴിയുകയായിരുന്നു. ഹിസാറില്‍ 2001ല്‍ ഹരിയാന മുന്‍ എം.എല്‍.എയുടെ മകള്‍ സോണിയയുടെയും ഭര്‍ത്താവ് സഞ്ജീവിന്റെയും ദയാഹരജികളും രാഷ്ട്രപതിയുടെ പരിഗണനയിലുണ്ടായിരുന്നു. സോണിയയുടെ കുടുംബത്തിലെ എട്ട് പേരെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് ഇവര്‍ക്ക് വധശിക്ഷ ലഭിച്ചത്.

മുംബൈ ഭീകരാക്രമണക്കേസില്‍ ശിക്ഷിക്കപ്പെട്ട അജ്മല്‍ കസബിന്റെും പാര്‍ലമെന്‍്റ് ആക്രമണക്കേസിലെ പ്രതി അഫ്സല്‍ ഗുരുവിന്റെും ദയാഹരജികള്‍ നേരത്തെ പ്രണബ് മുഖര്‍ജി തള്ളിയിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus