Thu, 04/04/2013 - 09:00 ( 1 year 1 weekago)
ജെസ്സി റൈഡര്‍ ആശുപത്രി വിട്ടു
(+)(-) Font Size
ജെസ്സി റൈഡര്‍ ആശുപത്രി വിട്ടു

വെല്ലിങ്ടണ്‍: തലക്ക് ഗുരുതരമായി പരിക്കേറ്റ ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരം ജെസ്സി റൈഡര്‍ ആശുപത്രി വിട്ടു.  ക്രൈസ്റ്റ്ചര്‍ച്ചിന് സമീപത്തെ മെരിവാലെയിലെ ഒരു ബാറിന് പുറത്തുവെച്ച് നടന്ന സംഘര്‍ഷത്തിലാണ് താരത്തിന്‍െറ തലയോട്ടിക്ക് പരിക്കേറ്റത്. അബോധാവസ്ഥയിലായ റൈഡറെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ബാറിന് പുറത്തും ഫാസ്റ്റ്ഫുഡ് റസ്റ്റാറന്‍റിന്‍െറ സമീപവും നടന്ന വ്യത്യസ്ത ആക്രമണങ്ങളില്‍ പരിക്കേറ്റ റൈഡര്‍ ആശുപത്രി വിട്ട് വീട്ടിലേക്ക് മടങ്ങിയതായി അദ്ദേഹത്തിന്‍െറ മാനേജര്‍ ആരണ്‍ ക്ലീ വ്യക്തമാക്കി.ദല്‍ഹി ഡെയര്‍ഡെവിള്‍സ് താരമായ റൈഡറിന് സീസണിലെ ഐ.പി.എല്‍ മത്സരങ്ങള്‍ നഷ്ടമാകും.
 

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus