12:30:26
01 Nov 2014
Saturday
Facebook
Google Plus
Twitter
Rssfeed

ലിയാഖത്ത് അലി ഷായുടെ അറസ്റ്റ്: പൊലീസ് വാദം പൊളിക്കുന്ന വീഡിയോ പുറത്ത്

ലിയാഖത്ത് അലി ഷായുടെ അറസ്റ്റ്: പൊലീസ് വാദം പൊളിക്കുന്ന വീഡിയോ പുറത്ത്

ന്യൂദല്‍ഹി: പുനരധിവാസ പാക്കേജിന്‍െറ ഭാഗമായി കശ്മീരിലേക്ക് മടങ്ങുകയായിരുന്ന ലിയാഖത്ത് അലി ഷായുടെ അറസ്റ്റിനെക്കുറിച്ച പൊലീസ് അവകാശവാദം വ്യാജമാണെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യം മുസ്ലിം സംഘടനകളുടെ അഖിലേന്ത്യാ വേദിയായ ഓള്‍ ഇന്ത്യ മുസ്ലിം മജ്ലിസെ മുശാവറ പുറത്തുവിട്ടു. ലിയാഖത്തിനെ ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അറസ്റ്റ് ചെയ്തതല്ലെന്നും ഇന്ത്യയിലേക്ക് വരുന്ന വഴിയില്‍ സംശയത്തിന്‍െറ പേരില്‍ അതിര്‍ത്തിസേന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ചോദ്യംചെയ്യാനായി കൈമാറിയതാണെന്നും വീഡിയോ ദൃശ്യങ്ങള്‍ തെളിയിക്കുന്നു. ലിയാഖത്ത് അലി ഷാ എങ്ങനെയാണ് അതിര്‍ത്തി കടന്ന് ഇന്ത്യയില്‍ പ്രവേശിച്ചതെന്ന് അതിര്‍ത്തിസേനാ വിഭാഗമായ ‘സശസ്ത്ര സീമാ ബലി’ന്‍െറ ഉദ്യോഗസ്ഥര്‍ ചാനലുകളോട് വിശദീകരിക്കുന്ന ക്ളിപ്പിങ്ങിന് 57 മിനിറ്റ് ദൈര്‍ഘ്യമുണ്ട്. സേനയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍െറ വാക്കുകള്‍ ഇങ്ങനെ: ‘ഏതാനും ദിവസം മുമ്പ് ചിലര്‍ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് വന്നിരുന്നു. അവരെ ചോദ്യംചെയ്തശേഷം രേഖകള്‍ പരിശോധിച്ചപ്പോള്‍ പലതും അസ്സലല്ലെന്ന് സംശയം തോന്നി. ഇതിന്‍െറ അടിസ്ഥാനത്തില്‍ അവരെ വിശദമായി ചോദ്യംചെയ്യാന്‍ തീരുമാനിച്ചു. സുരക്ഷാ ഏജന്‍സിക്ക് കൈമാറിയ ഇവരില്‍പ്പെട്ട ലിയാഖത്ത് അലി ഷാക്ക് ഹിസ്ബുല്‍ മുജാഹിദീനുമായി ബന്ധമുണ്ടെന്ന് പിന്നീട് ചാനലുകളില്‍നിന്നും പത്രങ്ങളില്‍നിന്നുമാണ് അറിയാനായത്. ഇയാളുടെ ഭാര്യയും യാത്രാസംഘത്തിലുണ്ടായിരുന്നു.’ഷായെ ഗൊരഖ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് പിടികൂടിയത് എന്നാണ് ദല്‍ഹി പൊലീസ് ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് വീഡിയോ പ്രദര്‍ശിപ്പിച്ചശേഷം മുശാവറ പ്രസിഡന്‍റ് സഫറുല്‍ ഇസ്ലാം ഖാന്‍ പറഞ്ഞു. കശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനത്തിന് അറുതിവരുത്താന്‍ സര്‍ക്കാര്‍ ആവിഷ്കരിച്ച വലിയൊരു പദ്ധതി തകര്‍ക്കുകയാണ് ദല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ ചെയ്തതെന്നും അതിനാല്‍ സെല്‍ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, ഈ വീഡിയോ ദൃശ്യത്തിന്‍െറ ആധികാരികത പരിശോധിക്കണമെന്നായിരുന്നു ദല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ പ്രതികരണം. സായുധപോരാട്ടം നടത്തിയവര്‍ക്കുള്ള പുനരധിവാസ പാക്കേജ് തങ്ങളെന്തിന് അട്ടിമറിക്കണമെന്ന് സെല്‍ ഉദ്യോഗസ്ഥന്‍ ചോദിച്ചു.വീഡിയോ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്തിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus