Wed, 04/03/2013 - 19:38 ( 1 year 24 weeksago)
എ.എഫ്.സി ചാലഞ്ച് കപ്പ് ഈസ്റ്റ് ബംഗാളിന് ജയം
(+)(-) Font Size
എ.എഫ്.സി ചാലഞ്ച് കപ്പ്  ഈസ്റ്റ് ബംഗാളിന് ജയം

സിംഗപ്പൂര്‍: എ.എഫ്.സി ചാലഞ്ച് കപ്പില്‍ നിലവിലെ സിംഗപ്പൂര്‍ ലീഗ് ചാമ്പ്യന്മാരായ താംപൈന്‍സ് റോവേഴ്സ് എഫ്.സിക്കെതിരെ ഇന്ത്യന്‍ ലീഗിലെ കരുത്തരായ ഈസ്റ്റ് ബംഗാളിന് ത്രസിപ്പിക്കുന്ന വിജയം. മത്സരത്തില്‍ രണ്ടിനെതിരെ നാലുഗോളുകള്‍ക്കാണ് ഈസ്റ്റ് ബംഗാള്‍ എവേ മത്സരത്തില്‍ എതിരാളികളെ തകര്‍ത്തത്. ഒരു ഗോള്‍ നേടുകയും രണ്ടു ഗോളിന് ചരടുവലിക്കുകയും ചെയ്ത നൈജീരിയന്‍ താരം എഡെ ചിഡിയുടെ പ്രകടനമാണ് സന്ദര്‍ശകര്‍ക്ക് ജയം അനായാസമാക്കിയത്.
ആതിഥേയ നിരയിലെ അബ്ദുല്‍ ഹദീയുടെ സെല്‍ഫ് ഗോളിന്‍െറ ആനുകൂല്യത്തില്‍ 19ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളാണ് മത്സരത്തില്‍ ആദ്യം ലീഡ് നേടിയത്. 28ാം മിനിറ്റില്‍ സെയ്ദ് ഹദ്സി ബുലിക് സന്ദര്‍ശകരുടെ വലകുലുക്കി ഒപ്പത്തിനൊപ്പമെത്തി. 62, 64  മിനിറ്റുകളിലായി രണ്ട് തവണ ഇന്ത്യന്‍ നിര റോവേഴ്സിന്‍െറ വലകുലുക്കി മത്സരത്തില്‍ വ്യക്തമായ ലീഡ് നേടി. അന്‍ഡ്രൂ ബാരിസിച്, ചിഡി എന്നിവരുടെ വകയായിരുന്നു ഗോളുകള്‍. എന്നാല്‍, ഖൈറുല്‍ അംറിലൂടെ 65ാം മിനിറ്റില്‍ റോവേഴ്സ് തിരിച്ചടിച്ചു. തുടര്‍ന്ന് മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ആതിഥേയര്‍ക്ക് സമനിലഗോള്‍ കണ്ടെത്താനായില്ല. 87 ാം മിനിറ്റില്‍ ബാരിസിചിന്‍െറ രണ്ടാം ഗോളിലൂടെ ഈസ്റ്റ് ബംഗാള്‍ ജയം ഉറപ്പിക്കുകയായിരുന്നു.
 

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus