12:30:26
18 Dec 2014
Thursday
Facebook
Google Plus
Twitter
Rssfeed

തമിഴ്നാട്ടിലെ സ്വകാര്യ സ്കൂളുകളില്‍ ദരിദ്രവിദ്യാര്‍ഥികള്‍ക്ക് 25 ശതമാനം സംവരണം

തമിഴ്നാട്ടിലെ സ്വകാര്യ സ്കൂളുകളില്‍ ദരിദ്രവിദ്യാര്‍ഥികള്‍ക്ക് 25 ശതമാനം സംവരണം

ചെന്നൈ: തമിഴ്നാട്ടിലെ ന്യൂനപക്ഷേതര സ്വകാര്യ സ്കൂളുകളില്‍ ദരിദ്ര വിദ്യാര്‍ഥികള്‍ക്ക് 25 ശതമാനം സംവരണം ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. 2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിന്‍െറ അടിസ്ഥാനത്തിലാണ് ഉത്തരവ്. സ്റ്റേറ്റ് സിലബസിനു പുറമെ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകള്‍ക്കു കീഴിലുള്ള സ്കൂളുകള്‍ക്കും ഉത്തരവ് ബാധകമാണ്. ഇത് 2013-14 അധ്യയനവര്‍ഷം തൊട്ട് പ്രാവര്‍ത്തികമാക്കാനാണ് തീരുമാനം.
സ്വകാര്യ സ്കൂളുകളിലെ പ്രാഥമിക ക്ളാസുകളില്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് 25 ശതമാനം സീറ്റുകള്‍ നീക്കിവെക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ഇത് ഉറപ്പുവരുത്താനും നിരീക്ഷിക്കാനും മെട്രിക്കുലേഷന്‍ സ്കൂള്‍സ് ഡയറക്ടറുടെ നേതൃത്വത്തില്‍ ആറംഗ സമിതിയെ നിയമിച്ചിട്ടുണ്ട്. മേയ് രണ്ടു മുതല്‍ ഒമ്പതു വരെയാണ് സ്വകാര്യ സ്കൂളുകളില്‍ പ്രവേശത്തിന് അപേക്ഷ സ്വീകരിക്കുക. ഇതിനായി മെട്രിക്കുലേഷന്‍ സ്കൂള്‍സ് ഡയറക്ടറേറ്റ് പ്രത്യേക അപേക്ഷാഫോറം തയാറാക്കി സ്വകാര്യ സ്കൂളുകള്‍ക്ക് നല്‍കിയിട്ടുണ്ട്. പ്രവേശം നേടിയ മൊത്തം വിദ്യാര്‍ഥികളുടെയും ഇതില്‍ സംവരണമനുസരിച്ച് തെരഞ്ഞെടുക്കപ്പെട്ടവരുടെയും പട്ടിക സ്കൂള്‍ നോട്ടീസ് ബോര്‍ഡുകളില്‍ പ്രസിദ്ധീകരിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. താല്‍പര്യമുള്ള ഏത് സ്വകാര്യ സ്കൂളിലും സംവരണപ്രകാരമുള്ള പ്രവേശത്തിന് അപേക്ഷ നല്‍കാം.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus