12:30:26
22 Sep 2014
Monday
Facebook
Google Plus
Twitter
Rssfeed

അഫ്ഗാനിസ്താന്‍ കോടതിക്ക് നേരെ താലിബാന്‍ ആക്രമണം; 50 മരണം

അഫ്ഗാനിസ്താന്‍ കോടതിക്ക് നേരെ താലിബാന്‍ ആക്രമണം; 50 മരണം

ഹെറാത്: കോടതിക്കുനേരെ താലിബാന്‍ നടത്തിയ ബോംബാക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെടുകയും 90ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കിഴക്കന്‍ നഗരമായ ഫറായിലെ കോടതിയുടെ സമീപ കെട്ടിടങ്ങള്‍ക്കുനേരെയും ആക്രമണമുണ്ടായി.
അടുത്ത വര്‍ഷം അവസാനത്തോടെ നാറ്റോയുടെ യുദ്ധദൗത്യം അവസാനിപ്പിക്കാനുള്ള നീക്കത്തിനിടെയാണ് ആക്രമണം നടന്നത്. ബോംബുമായെത്തിയ നാല് ആക്രമണകാരികളും കൊല്ലപ്പെട്ടു.
യു.എസ് പിന്തുണയുള്ള കേന്ദ്ര സര്‍ക്കാറിനെതിരെ പോരാടുന്ന താലിബാന്‍ പോരാളികള്‍ ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ഏറ്റെടുത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus