12:30:26
23 Apr 2014
Wednesday
Facebook
Google Plus
Twitter
Rssfeed

സംയുക്ത വ്യവസായശാലയില്‍ നിയന്ത്രണം

സംയുക്ത വ്യവസായശാലയില്‍ നിയന്ത്രണം

സോള്‍: ഇരു കൊറിയകളും സംയുക്തമായി നടത്തുന്ന കൈസോങ് വ്യവസായ കോംപ്ളക്സില്‍ ജോലിചെയ്യുന്ന ദക്ഷിണ കൊറിയന്‍ തൊഴിലാളികളെ ഉത്തര കൊറിയ അതിര്‍ത്തിയില്‍ തടഞ്ഞു. 2009ല്‍ വ്യവസായ കോംപ്ളക്സ് ആരംഭിച്ചതിനുശേഷം ആദ്യമായാണ് തൊഴിലാളികളുടെ യാത്ര തടയുന്നത്. ഉത്തര കൊറിയയിലാണ് വ്യവസായശാല സ്ഥിതിചെയ്യുന്നത്. ഉത്തര കൊറിയന്‍ സമ്പദ്വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്നതില്‍ കൈസോങ് സുപ്രധാന പങ്കാണ് വഹിക്കുന്നത്. എന്നാല്‍, നിയന്ത്രണം എത്ര നാളത്തേക്കാണ് എന്ന് വ്യക്തമല്ല.
ഇരു കൊറിയകള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന സഹകരണത്തിന്‍െറ അവസാനത്തെ കണ്ണിയാണ് വ്യവസായ കോംപ്ളക്സ്. 120 ഫാക്ടറികളാണ് കൈസോങ് വ്യവസായ കോംപ്ളക്സിനു കീഴിലുള്ളത്. ഇതില്‍ 50,000 ഉത്തര കൊറിയന്‍ തൊഴിലാളികളും ദക്ഷിണ കൊറിയയില്‍നിന്നുള്ള നൂറുകണക്കിന് മാനേജര്‍മാരുമാണ് ജോലി ചെയ്യുന്നത്. മേഖലയില്‍ ദക്ഷിണ കൊറിയന്‍ തൊഴിലാളികള്‍ക്ക് നിരോധം പ്രഖ്യാപിച്ചപ്പോള്‍ 850 ദക്ഷിണ കൊറിയക്കാര്‍ വ്യവസായ കോംപ്ളക്സിലുണ്ടായിരുന്നു. ഇതില്‍ കുറച്ചു പേര്‍ മാത്രമേ തിരിച്ചുപോയിട്ടുള്ളൂ. ബാക്കിയുള്ളവര്‍ ഉടന്‍ തിരിച്ചുപോകേണ്ടതില്ലെന്നാണ് തീരുമാനിച്ചിരിക്കുന്നത്.
അതേസമയം, ദക്ഷിണ കൊറിയന്‍ തൊഴിലാളികള്‍ക്കുള്ള നിരോധം പിന്‍വലിക്കണമെന്ന് ദക്ഷിണ കൊറിയന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് കിം ഹ്യുങ് സോക് വാര്‍ത്താലേഖകരോട് പറഞ്ഞു. കൈസോങ് കോംപ്ളക്സ് അടച്ചുപൂട്ടുമെന്ന് കഴിഞ്ഞയാഴ്ച ഉത്തര കൊറിയ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആണവ പദ്ധതികള്‍ പുനരാരംഭിക്കുമെന്നും കഴിഞ്ഞ ദിവസം ഉത്തര കൊറിയ വ്യക്തമാക്കിയിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus